ലണ്ടന്‍:ഇന്ന് ക്രിക്കറ്റിലെ ബദ്ധ വൈരികളായ പാകിസ്താനും ഇന്ത്യയും ഫൈനല്‍ പോരാട്ടം നടത്തുന്നത് .അയല്‍രാജ്യമായ പാകിസ്താനുമായി അതിര്‍ത്തിയില്‍ പോരാട്ടം നടക്കുന്നു എങ്കിലും ; കളിക്കളത്തിനകത്ത് ചിരവൈരികളാണെങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍. പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫാസ് അഹമദിെന്‍റ മകന്‍ അബ്ദുള്ളയുമൊത്തുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.
ഇന്നാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ നേരിടുന്നത്. കോടി കണക്കിന് ആളുകളാണ് മല്‍സരം കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്തായാലും മല്‍സരത്തിന് മുമ്പ് പുറത്ത് വന്ന പാക് ക്യാപ്റ്റെന്‍റ മകനുമൊത്തുള്ള ചിത്രങ്ങള്‍ ആഘോഷിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
The post പാക് ക്യാപ്റ്റെന്റെറ മകനുമൊത്ത് ധോണി; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി appeared first on Daily Indian Herald.