Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്,ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പ്

$
0
0

കട്ടപ്പന :സബ്‌കളക്‌ടറുടെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യ‌മന്ത്രിയുടെ ഓഫീസ് .ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍ ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. അതേസമയം, മൂന്നാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടു.സ്വകാര്യ വ്യക്തി കൈയേറിയ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താത്കാലിക സ്റ്റേ മൂന്നാര്‍ വില്ലേജ് ഓഫിസ് തുടങ്ങാന്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ഈ നടപടിയില്‍ റവന്യൂ വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിവരുന്നത്. പെട്ടെന്ന് അത് നിര്‍ത്തി വയ്ക്കാന്‍ ആകില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മൂന്നാറില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇടപെടുന്ന സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് സി.പി.ഐയ്ക്ക് ഉള്ളത്.
മൂന്നാര്‍ പോലീസ് സ്‌റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ സബ്കലക്ടര്‍ നല്‍കിയ നോട്ടീസില്‍ ജൂലൈ ഒന്നുവരെ ഒരു തുടര്‍നടപടിയും കൈക്കൊള്ളരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാര്‍ വില്ലേജ് ഓഫിസ് തുടങ്ങാന്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതാണ്, അതു പാതിവഴിക്ക് നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മാത്രമല്ല മൂന്നാര്‍ സംബന്ധിച്ച എല്ലാ നടപടികളിലും പ്രദേശിക സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിലും സിപിഐക്ക് നീരസമുണ്ട്. ജൂലൈ ഒന്നാം തീയതി ചേരുന്ന യോഗത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ വരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

The post നിയമപ്രകാരം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയ ഭൂമി ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്,ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20545

Trending Articles