സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വീണ്ടും മൊഴി മാറ്റം നടത്തിയതോടെ കുഴങ്ങിയത് പോലീസാണ് .നിര്‍ബന്ധിച്ച് മൊഴി മാറ്റിയെന്നും താനറിയാത്ത കാര്യങ്ങള്‍ എഴുതിപിടിപ്പിച്ചുമെന്നുമാണ് പെണ്‍കുട്ടി പോലീസിനെതിരെ പറഞ്ഞത് .സംഭവം വലിയ വിവാദമാകുകയും ചെയ്തു.ഏതായാലും പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനെ പ്രതിരോധിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് .പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിങ്ങിനും വിധേയമാക്കണമെന്നാണ് ആവശ്യം.കേസില്‍ പോലീസിന്റെ അന്വേഷണം വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയും പറയുന്നു.
പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിഭാഗം വക്കീലിന് എഴുതിയ കത്തില്‍ പെണ്‍കുട്ടി പറയുന്നത് .ലൈംഗീക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടി പറയുന്നു.ഗംഗേശാനന്ദ മകളെ പോലെയാണ് തന്നെ കരുതിയിരുന്നത് .അയ്യപ്പദാസിന്റേയും സംഘത്തിന്റെയും ഗൂഢാലോചനയില്‍ ഇരയാകുകയായിരുന്നു താന്‍ .പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് തന്റെ മൊഴി മാറ്റുകയും ലൈംഗികാക്രമണത്തിനിടെ ജനനേന്ദ്രിയം മുറിച്ചു എന്ന മൊഴി കെട്ടി ചമയ്ക്കുകയും ചെയ്തു എന്നും പെണ്‍കുട്ടി പറഞ്ഞു.തനിക്ക് മലയാളം വായിക്കാനറിയില്ല.മൊഴി എഴുതിയത് മനസിലായില്ലെന്നും ഒപ്പിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.മാസങ്ങള്‍ക്ക് ശേഷമുള്ള പെണ്‍കുട്ടിയുടെ മൊഴി വലിയ തലവേദനയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സൃഷ്ടിച്ചിരിക്കുന്നത് .
The post സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ; പെണ്‍കുട്ടിയെ നുണപരിശോധന നടത്തണമെന്ന് പോലീസ് ; സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയും appeared first on Daily Indian Herald.