വളര്‍ത്തു മൃഗമായി ഒരു സിംഹത്തെ വളര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ ഒരു ആര്‍ഭാടമല്ലേ ? വന്യ ജീവികളെ കൊണ്ട് പൊതു നിരത്തിലൂടെ ആരും കൂസാതെ തുറന്ന ജീപ്പില്‍ സഞ്ചരിച്ചാല്‍ എങ്ങനെയുണ്ടാകും.പാകിസ്താനിലെ കറാച്ചിയില്‍ തെരുവിലൂടെ നടന്ന ജനം ആദ്യമൊന്ന് ഞെട്ടി.തുറന്ന ജീപ്പില്‍ ഇരിക്കുന്ന ആളെ കണ്ട് ! വാഹനത്തിലിരുന്ന് തല പുറത്തിട്ട് എല്ലാവരേയും നോക്കി കാണുകയായിരുന്നു യാത്രക്കാരനായ സിംഹം..സന്ധ്യയ്ക്ക് തന്റെ സിംഹവുമായി ഉടമ കറങ്ങാനിറങ്ങിയതാണ് .എന്നാല്‍ സംഭവം എല്ലാവരും മൊബൈലില്‍ പകര്‍ത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.ഉടമയെ പോലീസ് പിടികൂടി.
ജനത്തെ അപകടത്തിലാക്കുന്ന വിധം മെരുങ്ങാത്ത മൃഗമായ സിംഹത്തേയും കൊണ്ട് ഇയാള്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയിലും വിമര്‍ശനമേറ്റ് വാങ്ങി.ചിലപ്പോള്‍ റോഡിലേക്ക് എടുത്തു ചാടുമോ എന്നു പോലും കാഴ്ചക്കാര്‍ ഭയന്നു.ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി ഇതു യുട്യൂബില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ തനിക്ക് ലൈസന്‍സ് ഉള്‍പ്പെടെ രേഖകളുണ്ടെന്നും തിരക്കേറിയ റോഡില്‍ കൊണ്ടുപോയതില്‍ തെറ്റൊന്നും തോന്നുന്നില്ലെന്നുമാണ് ഉടമയുടെ നിലപാട് .സിംഹത്തിന് നല്ല സുഖമില്ലായിരുന്നുവെന്നും അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയതാണെന്നും തിരിച്ച് വീട്ടിലുമെത്തിച്ചെന്നും ഉടമ പറയുന്നു.
സിന്ധിലെ സ്വകാര്യ മൃഗശാലയുടെ ഉടമയാണ് പിടിയിലായത് .ഇയാള്‍ക്ക് ലൈസന്‍സുമുണ്ട് .എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം തീര്‍ന്നിരുന്നുവെന്നാണ് പാക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .ഏതായാലും ജനം നല്‍കിയ പണി ഉടമയ്ക്ക് കൊണ്ടു.വരും ദിവസങ്ങളില്‍ ഇതിന്റെ നിയമനടപടികള്‍ ഇദ്ദേഹം നേരിടേണ്ടിവരും.
The post തിരക്കേറിയ റോഡില്‍ തുറന്ന ജീപ്പില്‍ സിംഹവുമായി യുവാവ് ; കണ്ടുനിന്നവര്‍ ഞെട്ടി ; സംഭവം വൈറലായതോടെ ഉടമയ്ക്ക് ‘ പണികിട്ടി’ appeared first on Daily Indian Herald.