അബുദാബി:ഇതര മതങ്ങളോട് യുഎഇ എന്ന രാജ്യം കാണിക്കുന്ന സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണതിതാ തെളിവായി … അബുദാബിയിലെ മുസ്ലീം പള്ളി ശ്രദ്ധാകേന്ദ്രമാകുന്നു !..അബുദാബിയില്‍ മുസ്ലീം പള്ളിക്ക് ഉമ്മു ഈസാ -മേരി ദ് മദര്‍ ഓഫ് ജീസസ് ‘ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പള്ളിക്ക് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.
ഇതര മതങ്ങളെ ഏറെ ആദരവോടെയാണ് കാണുന്നതെന്നും ഇതര മതങ്ങളോട് യുഎഇ എന്ന രാജ്യം കാണിക്കുന്ന സഹിഷ്ണതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് പുതിയ നിര്‍ദേശത്തോടെ വ്യക്തമായിരിക്കുന്നതെന്ന് യുഎഇ സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖ് ലുബ്‌ന അല്‍ ഖാസിമി വ്യക്തമാക്കി. പുതിയ നാമകരണത്തിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.അബുദാബി മുഷ് രിഫില്‍ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദിനാണ് പുതിയ നാമം കൈവന്നിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിന് സമീപമാണ് പള്ളിയും സ്ഥതി ചെയ്യുന്നത്. രാജ്യത്ത് വിവിധ ക്രിസ്തീയ സഭകളും ക്രസ്താനികളും ഏറെ ആഹ്ലാദത്തോടെയാണ് നാമകരണത്തെ സ്വാഗതം ചെയ്തത്
The post മുസ്ളിം പള്ളിക്ക് പേര് മേരി ദ് മദര്‍ ഓഫ് ജീസസ് !.അബുദാബിയിലെ മുസ്ലീം പള്ളി ശ്രദ്ധാകേന്ദ്രമാകുന്നു !.. appeared first on Daily Indian Herald.