ചെങ്ങന്നൂര്‍: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ ക്രൂരത. ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി.
കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷ്ണനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് ബിനുകുമാറിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ജൂണ്‍ ആറിനാണ് സംഭവം. യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിന് ശേഷമാണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ധന്യയെ ബിനുകുമാര്‍ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന സൂചന.
The post സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര പീഡനം; ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ചു appeared first on Daily Indian Herald.