ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ദുമ കോടതിയില്‍ നടന്ന വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രാം കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ രണ്ടു പൊലീസ് കോണ്‍സ്റ്റബിളുമാര്‍ക്കും കോടതിയിലെ ഒരു ക്ലര്‍ക്കിനും പരുക്കേറ്റിട്ടുണ്ട്.രാവിലെ 11 മണിയോടെ അജ്ഞാത സംഘമാണ് കോടതി വളപ്പില്‍ വെടിവയ്പ്പ് നടത്തിയത്. ഒരു പ്രതിയെ വിചാരണയ്ക്കായി പൊലീസുകാര്‍ കോടതി മുറിയിലേയ്ക്ക് കൊണ്ടു പോവുകവേയായിരുന്നു വെടിവയ്പ്പ്. ആറ് റൗണ്ടോളം അക്രമികള്‍ വെടിവയ്പ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. … Continue reading ഡല്‍ഹി കോടതിയില്‍ വെടിവയ്പ്:ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
↧