Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിച്ച പിടിഎ പ്രസിഡന്റിന് വധഭീഷണി

$
0
0

കൊടുങ്ങല്ലൂര്‍: ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിച്ച പിടിഎ അധ്യക്ഷനും വിദ്യാര്‍ത്ഥികള്‍ക്കും വധ ഭീഷണി.ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പി.ടി.എ പ്രസിഡണ്ടിന് ലഹരി മാഫിയയുടെ വധഭീഷണി .ശൃംഗപുരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടും മാധ്യമ പ്രവര്‍ത്തകനുമായ നവാസ് പടുവിങ്ങലിന് നേരെയാണ് വധഭീഷണി.

വിദ്യാലയത്തിന്റെ മേല്‍ വിലാസത്തില്‍ തപാലില്‍ വന്ന കത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ബാക്കിവെയ്ക്കില്ലെന്ന് ഭീഷണിയുണ്ട്. വിദ്യാലയത്തിന് മുന്നില്‍ സാധനം വില്‍ക്കുമെന്നും തടയാമെങ്കില്‍ തടഞ്ഞോളു എന്നും കത്തില്‍ വെല്ലുവിളിയുണ്ട്.

ഭീഷണിയുടെ പശ്ച്ചാത്തലത്തില്‍ നവാസ് പടുവിങ്ങലും ,വിദ്യാലയ അധികാരികളും പോലീസില്‍ പരാതി നല്‍കി.ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിനെതിരെ പി.ടി.എ യുടെ നേതൃത്വത്തില്‍ പോലീസും എക്‌സൈസുമായി സഹകരിച്ച് പ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. പി.ടി.എ യുടെ ഇടപെടലിനെ തുടര്‍ന്ന് പ്രദേശത്ത് ലഹരി വില്‍പ്പന തടസ്സപ്പെട്ടതിലുള്ള പ്രതികരണമാണ് വധഭീഷണിക്ക് പിറകിലെന്ന് സൂചനയുണ്ട്

The post ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിച്ച പിടിഎ പ്രസിഡന്റിന് വധഭീഷണി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles