Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20553

ഒറ്റ ദിവസം കൊണ്ട് ജാക് മാ സമ്പാദിച്ചത് 18,200 കോടി; ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജാക് മാ

$
0
0

ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ജാക് മാ ഒന്നാം സ്ഥാനത്താണ്. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് അദ്ദേഹം. ആലിബാബയുടെ വരുമാനവളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നു. ഇതോടെ, അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരുദിവസം കൊണ്ട് 280 കോടി ഡോളറിന്റെ (18,200 കോടി രൂപ) വളര്‍ച്ചയുണ്ടായി.

ഈ വര്‍ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍ 850 കോടി ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ, 4,180 കോടി ഡോളറില്‍ (ഏതാണ്ട് 2.71 ലക്ഷം കോടി രൂപ) എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. ഇതോടെ ലോക സമ്പന്നരില്‍ പതിനാലാമത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.

ഈ സാമ്പത്തികവര്‍ഷം കമ്പനിക്ക് 45-49 ശതമാനം വരുമാന വര്‍ധനയുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇതാണ് ജാക് മായുടെ ആസ്തി ഉയരാന്‍ ഇടയാക്കിയത്.

The post ഒറ്റ ദിവസം കൊണ്ട് ജാക് മാ സമ്പാദിച്ചത് 18,200 കോടി; ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജാക് മാ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20553

Trending Articles