Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഡയാന രാജകുമാരി ലോക വാര്‍ത്തകളില്‍ വിവാദസുന്ദരിയായി നിലനില്‍ക്കുകയാണ്. ചാള്‍സിന് മനസമാധാനം കൊടുക്കാത്ത സ്ത്രീയായിരുന്നു ഡയാന രാജകുമാരിയെന്നും മാനസികമായി അസുഖമുള്ള സ്ത്രീയായിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലുകള്‍

$
0
0

ലണ്ടന്‍:മരിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഡയാന രാജകുമാരി ഇന്നും ലോക വാര്‍ത്തകളില്‍ വിവാദസുന്ദരിയായി നിലനില്‍ക്കുകയാണ്. ചാള്‍സിന് മനസമാധാനം കൊടുക്കാത്ത സ്ത്രീയായിരുന്നു ഡയാന രാജകുമാരിയെന്നും അവര്‍ മാനസികമായി അസുഖമുള്ള സ്ത്രീയായിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലുകള്‍ .രാജകുമാരനില്‍ താന്‍ സന്തുഷ്ടയായിരുന്നില്ലന്നുള്ള ഡയാനയുമായുള്ള അഭിമുഖത്തിലെ കേട്ടാലറയ്ക്കുന്ന ഞെട്ടിക്കുന്ന രഹസ്യരേഖകള്‍ പുറത്ത് .ഡയാനയുടെ ജീവചരിത്രകാരന്‍ ആന്‍ഡ്രൂ മോര്‍ട്ടനാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1991 ല്‍ ഡയാന രാജകുമാരി അനുവദിച്ച അഭിമുഖത്തെ കുറിച്ച് ജെയ്‌ലി മെയിലില്‍ എഴുതിയ ലേഖനത്തിലാണ് രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ചാള്‍സ് രാജകുമാരനുമായുള്ള വിവാഹത്തില്‍ ഡയാന സന്തുഷ്ടയായിരുന്നില്ലെന്നും സ്വന്തം വിവാഹത്തില്‍ ഡയാന കടുത്ത നിരാശയിലായിരുന്നുവെന്നും വെളിപ്പെടുത്തലിലുണ്ട്. താന്‍ നടത്തിയ ആത്മഹത്യ ശ്രമങ്ങളെക്കുറിച്ചും കാമില എന്ന സ്ത്രീയെക്കുറിച്ചും ബുലിമിയ നെര്‍വേസ എന്ന മാനസികത്തകരാറിനെ കുറിച്ചും ഡയാന തുറന്നു പറഞ്ഞുവെന്നാണ് മോര്‍ട്ടന്റെ വെളിപ്പെടുത്തല്‍.diana

വിവാഹനിശ്ചയത്തിനിടയില്‍ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച ചാള്‍സ് പറഞ്ഞതുകേട്ട് ഡയാനയുടെ മാനസികനില തെറ്റി.. ഡയാന തടിച്ചചുരുണ്ട ശരീരപ്രകൃതിയുള്ളവളാണെന്നായിരുന്നു ചാള്‍സ് പറഞ്ഞത്. പിന്നാലെയാണ് തനിക്ക് ഭക്ഷണം അമിതമായി കഴിക്കുന്ന മാനസികവൈകല്യമായ ബുലിമിയ നെര്‍വോസയ്ക്ക് അടിമപ്പെടാന്‍ കാരണം. ഡയാനയെ 17 വയസ്സുമുതല്‍ അടുത്തറിയാവുന്ന ഡോ. ജെയിംസ് കോള്‍തേസ്റ്റ് വഴിയാണ് മോര്‍ട്ടനുമായി പരിചയത്തിലാകുന്നത്. കോള്‍തേസ്റ്റ് വഴിയാണ് ഡയാന പല കാര്യങ്ങളും മോര്‍ട്ടനുമായി പങ്കുവെച്ചിരുന്നത്.ചാള്‍സിന് കാമില എന്ന യുവതിയുമായുള്ള അടുപ്പമാണ് ഡയാനയെ മാനസികമായി തളര്‍ത്തിയത്്. ദമ്പതികളുടെ സ്വകാര്യ യാത്രകള്‍പ്പോലും കാമിലയ്ക്ക് അറിയാമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.കാമില ചാള്‍സിനെഴുതിയ കത്തുകളും കോള്‍തേസ്റ്റ് വഴി മോര്‍ട്ടന് കൊടുത്തുവിട്ടിരുന്നു.ജീവിതം വെറുത്ത് മക്കളുമായി ആസ്‌ട്രേലിയയിലേയ്ക്ക് കടന്നുകളഞ്ഞാലോ എന്നും ചിന്തിച്ചിരുന്നത്രേ.. എന്നാല്‍ തന്റെ പ്രവര്‍ത്തിയെ വിവേകശൂന്യമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന ഭയം മൂലം പിന്‍വാങ്ങുകയായിരുന്നു. കൊട്ടാരത്തില്‍ ശത്രുക്കള്‍ തന്നെ ഭ്രാന്തിയായി സ്ഥാപിച്ച് മുറിയിലടക്കുമോ എന്നും ഡയാന ഭയപ്പെട്ടിരുന്നു.DIANA -CHARLS
ചാള്‍സിന്റെയും ഡയാനയുടെയും ജീവചരിത്രവുമായി പുറത്തിറങ്ങിയ സാലി ബെഡെല്‍ സ്മിത്തിന്റെ ‘പ്രിന്‍സ് ചാള്‍സ്: ദ പാഷന്‍സ് ആന്‍ഡ് പാരഡോക്‌സസ് ഓഫ് ആന്‍ ഇംപ്രോബബിള്‍ ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഡയാനയുമായി ചാള്‍സിന്റെ വിവാഹം മുതല്‍, അവരുടെ സ്വകാര്യ ജീവിതത്തിലെ അറിയാക്കഥകളും പുസ്തകതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.’’വഞ്ചിക്കപ്പെട്ട സ്ത്രീയെന്നാകും ഡയാനയെപ്പറ്റി ഏറെപ്പേരും കരുതുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്ന് ജീവചരിത്രകാരന്‍ അഭിപ്രായപ്പെടുന്നു. ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് തന്നോട് തുറന്നുപറയാന്‍ തയ്യാറായിട്ടുണ്ട്. അതില്‍ ചില കാര്യങ്ങള്‍ വളരെയേറെ നടുക്കമുണ്ടാക്കുന്നതാണ്. ചാള്‍സ് രാജകുമാരന് ജീവിതത്തിലൊരിക്കലും സമാധാനം നല്‍കാന്‍ ഡയാന രാജകുമാരി തയ്യാറായിട്ടില്ല. മധുവിധു കാലത്തുതുടങ്ങിയ വഴക്കും കുറ്റപ്പെടുത്തലും എല്ലായ്‌പ്പോഴും തുടര്‍ന്നു.’’ കാമില പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധത്തെച്ചൊല്ലി ഡയാന പലപ്പോഴും വഴക്കിട്ടിരുന്നതായും കൊട്ടാരം ജീവചരിത്രകാരന്‍ തയ്യാറാക്കിയ പുതിയ പുസ്തകത്തില്‍ പറയുന്നു.Princess-Diana
’’ബാല്‍മൊറാലിലെ മധുവിധു ദിനങ്ങളിലൊന്നില്‍, ഡയാന ചാള്‍സുമൊത്ത് വഴക്കടിക്കുകയും മണിക്കൂറുകളോളം കരയുകയും ചെയ്തു. ഡയാനയെ സമാധാനിപ്പിക്കാന്‍ പല രീതിയില്‍ ശ്രമിച്ചുവെങ്കിലും ചാള്‍സ് പരാജയപ്പെട്ടു. ഒടുവില്‍, ചാള്‍സ് ഗുരുവിനെപ്പോലെ കരുതുന്ന തത്വചിന്തകന്‍ ലോറന്‍സ് വാന്‍ഡെര്‍ പോസ്റ്റിനെ വിളിച്ചുവരുത്തി. വാന്‍ഡെര്‍ പോസ്റ്റിനും ഡയാനയെ സമാധാനിപ്പിക്കാനായില്ല. ഒടുവില്‍ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ സഹായം തേടാന്‍ അദ്ദേഹം ഉപദേശം നല്‍കി.ചികിത്സ തേടാനുള്ള ചാള്‍സിന്റെ ആവശ്യം പലതവണ നിരാകരിച്ചെങ്കിലും പിന്നീട് ഡോ. അലന്‍ മക്ഗ്ലഷാനെ കാണാന്‍ ഡയാന തയ്യാറായി. വാന്‍ഡെര്‍ പോസ്റ്റിന്റെ സുഹൃത്തുകൂടിയായിരുന്നു ഈ ഡോക്ടര്‍. എട്ടുതവണ ഡോക്ടറെ കണ്ടെങ്കിലും ചികിത്സ തുടരാന്‍ ഡയാന വിസമ്മതിച്ചു. ഡയാനയുടെ വഴക്കാളി സ്വഭാവം ചാള്‍സിനെ വിഷാദരോഗിയാക്കുന്ന അവസ്ഥയിലെത്തി. ഒടുവില്‍, അദ്ദേഹത്തിന് മക്ഗ്ലഷാനെ സന്ദര്‍ശിച്ച് ചിതിത്സ തേടേണ്ടിവന്നു.’’ പിന്നീടു14 വര്‍ഷം ഈ ഡോക്ടറെ സന്ദര്‍ശിച്ചതായി ചാള്‍സ് പറഞ്ഞിരുന്നുവെന്നുമാണ് ഗ്രന്ഥകാരന്‍ പറയുന്നത്.
പലപ്പോഴും കടുത്ത മനോവൈകല്യം പ്രകടിപ്പിച്ച ഡയാന യഥാസമയം ചികിത്സ തേടിയിരുന്നെങ്കില്‍ അവരുടെ ജീവിതം ഇങ്ങനെ ദുരന്തമാവുകയില്ലായിരുന്നുവെന്നാണ് ഗ്രന്ഥകര്‍ത്താവ് സാലി ബെെഡല്‍ സ്മിത്തിന്റെ അഭിപ്രായം. ഇക്കാര്യം ഡയാനയെ പറഞ്ഞ് ബോധ്യപ്പെുത്തുന്നതില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരുപോലെ പരാജയപ്പെട്ടു. താന്‍ വഞ്ചിക്കപ്പെടുമെന്ന ആശങ്ക ഡയാനയെ എപ്പോഴും അലട്ടിയിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. തന്റെ മൂഡിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരുന്നു അവരുടേത്. പുതിയ വെളിപ്പെടുത്തലുകള്‍ വീണ്ടും ഡയാന–ചാള്‍സ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്

The post ഡയാന രാജകുമാരി ലോക വാര്‍ത്തകളില്‍ വിവാദസുന്ദരിയായി നിലനില്‍ക്കുകയാണ്. ചാള്‍സിന് മനസമാധാനം കൊടുക്കാത്ത സ്ത്രീയായിരുന്നു ഡയാന രാജകുമാരിയെന്നും മാനസികമായി അസുഖമുള്ള സ്ത്രീയായിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലുകള്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles