Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ വിജയിക്കും: തിരഞ്ഞെടുപ്പ് ഫലം മാറ്റി മറിച്ച് കോടതി ഇടപെടൽ; 289 വോട്ടർമാർ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: കേരള നിയമസഭയിലെ ബിജെപിയുടെ രണ്ടാമത്തെ എംഎൽഎ കെ.സുരേന്ദ്രനാകുമെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനു പരാജയപ്പെട്ടതിനെതിരെ കെ.സുരേന്ദ്രൻ നൽകിയ ഹർജിയിൽ മണ്ഡലത്തിലെ 259 വോട്ടർമാർ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് കെ.സുരേന്ദ്രൻ വിജയപ്രതീക്ഷയിൽ എത്തിയത്. ഈ 259 പേരും കള്ളവോട്ടു ചെയ്തവരാണെന്നാണ് കെ.സുരേന്ദ്രനും ബിജെപിയും വാദിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ.സുരേന്ദ്രൻ 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 56,781 വോട്ട് കെ.സുരേന്ദ്രൻ നേടിയപ്പോൾ എതിർ സ്ഥാനാർഥി മുസ്ലീം ലീഗിലെ പി.ബി അബ്ദുൾ റസാഖ് 56870 വോട്ടാണ് നേടിയത്. 89 വോട്ടുകളുടെ ലീഡ് മാത്രം നേടി റസാഖ് വിജയിച്ചതിനെതിരെ ഇതിനോടകം തന്നെ സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ സുരേന്ദ്രനു അനുകൂലമായ തീരുമാനം എത്തിച്ചേർന്നിരിക്കുന്നത്.അഞ്ഞൂറിലധികം ആളുകൾ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തതായി സുരേന്ദ്രൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ വോട്ട് ചെയ്ത 259 വോട്ടർമാർക്കു ഹൈക്കോടതി സമൻസ് അയച്ചത്. 259 പേരും സമൻസിൽ നിർദേശിച്ചിരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന നിർദേശമാണ് ഇപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്. ഈ 259 പേരിൽ പകുതിയിലധികം ആളുകൾ കോടതിയിൽ ഹാജരായില്ലെങ്കിൽ ഹൈക്കോടതി സുരേന്ദ്രനു അനുകൂലമായി കേസ് വിധിക്കും. അങ്ങിനെ സംഭവിച്ചാൽ കെ.സുരേന്ദ്രനെ എംഎൽഎ ആയി പ്രഖ്യാപിക്കുകയോ, മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യേണ്ടി വരും.

The post മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ വിജയിക്കും: തിരഞ്ഞെടുപ്പ് ഫലം മാറ്റി മറിച്ച് കോടതി ഇടപെടൽ; 289 വോട്ടർമാർ നേരിട്ടു ഹാജരാകാൻ ഹൈക്കോടതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles