Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കത്തോലിക്ക സഭ ബിജെപിയെ പിന്തുണക്കും ?മാണിയെ ഉപരാഷ്ട്രപതിയാക്കി ജോസ് കെ .മാണിയെ എന്‍. ഡി.എയില്‍ എത്തിക്കും.അമിത് ഷാ ബിഷപ്പുമാരുടെ പിന്തുണ ഉറപ്പിച്ചു!..മാണി വീണ്ടും താരം

$
0
0

കൊച്ചി :മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അമിത് ഷാ സംസ്ഥാത്തെ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി.മാണിയെ ഉപരാഷ്ട്രപതിയാക്കി മാണിയേയും കേരള കോണ്‍ഗ്രസിനേയും പിടിക്കാന്‍ സഭയുടെ പിന്തുണയാണ് അമിത് ഷാ തേടിയതെന്നാണ് സൂചന .അതേസമയം, അമിത് ഷായുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. അമിത് ഷാ അഭ്യര്‍ഥിച്ചത് അനുസരിച്ച് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ നടന്നത് .എന്നാല്‍ അമിത് ഷാ ലക്ഷ്യമിടുന്നത് ജോസ് കെ.മാണിയെയും കേരള കോണ്-ഗ്രസിനേയും കൊച്ചി സന്ദര്‍ശനം ആരംഭിച്ച ബി ജെ പി ദേശീയ അധ്യക്ഷന്‍ കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസിനെ എന്‍ ഡി എയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ജോസ് കെ.മാണി എം.പിയുമായി പലവട്ടം കൂടി കാഴ്ചകള്‍ നടത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്റെ വലയില്‍ പക്ഷേ ജോസ് കെ മാണി വീണിട്ടില്ല. മുന്‍ മന്ത്രി കെ.എം.മാണിയെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കാമെന്ന നിര്‍ദ്ദേശവും അമിത് ഷായുടെ മനസിലുണ്ട്.കേരളത്തിലെ അഞ്ച് പ്രമുഖ ബിഷപ്പുമാരുമായി അമിത് കൊച്ചിയില്‍ കൂടി കാഴ്ച നടത്തി. ഇതില്‍ പ്രധാനം സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. കെ.എം മാണിയുടെ സഭയുടെ പരമാധ്യക്ഷനാണ് അദ്ദേഹം. സ്വാഭാവികമായും മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്.mar andrews thazhathil

ക്‌നാനായ, ഓര്‍ത്തഡോക്‌സ്, ലത്തീന്‍ ബിഷപ്പുമാരുമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേരളത്തില്‍ സീറ്റ് നേടണമെന്ന ആവശ്യം സാധ്യമാക്കി തന്നാല്‍ ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നതെന്തും ബി ജെ പി സാധിച്ചു കൊടുക്കും. മതമേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ചക്ക് പി.സി.തോമസും അല്‍ഫോണ്‍സ് കണ്ണന്താനവും ചുക്കാന്‍ പിടിച്ചിട്ടുണ്ട്.കസ്തൂരി രംഗന്‍ വിഷയത്തില്‍ എന്തു വിട്ടുവീഴ്ചക്കും ബി ജെ പി സര്‍ക്കാര്‍ ഒരുക്കമാണെന്ന സൂചന അമിത് ഷാ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഏതായാലും അടുത്ത ലോകസഭാ തെരഞ്ഞടുപ്പിലും ബി ജെ പി ജയിക്കുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ ബിജെപിയെ വെറുപ്പിക്കാന്‍ െ്രെകസ്തവ സഭകള്‍ ഒരുക്കമല്ല. ബിജെപിയെ വിശ്വാസത്തിലെടുത്ത് കരുക്കള്‍ നീക്കാനാണ് ഇവിടെ ഉദ്ദേശ്യം. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒരു െ്രെകസ്തവ സമുദായംഗത്തെയാണ് ബി ജെ പി പരിഗണിക്കുന്നത്. പിജെ കുര്യനെ പരിഗണിച്ചെങ്കിലും ഇപ്പോള്‍ സജീവമല്ല.കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ ജയം ഉറപ്പിക്കാമെന്ന് ബിജെപി കരുതുന്നു. അതിനാണ് ബിഷപ്പുമാരെ വലയിലാക്കിയത്. കേരളത്തിലെ െ്രെകസ്തവ സഭാധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ .കേരള കോണ്‍ഗ്രസിന് അനുസരിക്കാതിരിക്കാന്‍ കഴിയില്ല. നേരത്തെ പി സി തോമസ് എന്‍ ഡി എയില്‍ മന്ത്രിയായിരുന്നു.

The post കത്തോലിക്ക സഭ ബിജെപിയെ പിന്തുണക്കും ?മാണിയെ ഉപരാഷ്ട്രപതിയാക്കി ജോസ് കെ .മാണിയെ എന്‍. ഡി.എയില്‍ എത്തിക്കും.അമിത് ഷാ ബിഷപ്പുമാരുടെ പിന്തുണ ഉറപ്പിച്ചു!..മാണി വീണ്ടും താരം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles