Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ക്രാന്തിയുടെ ഉദ്ഘാടനം ജൂണ്‍ പതിനൊന്നിന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നിര്‍വ്വഹിക്കും

$
0
0

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതു സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം സി പി എം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബി നിര്‍വ്വഹിക്കും.

ഡബ്ലിന്‍ വാല്‍കിന്‍സ്ടൗണിലെ ഹാളില്‍ വച്ച് ജൂണ്‍ പതിനൊന്നു ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ഉദ്ഘാടന സമ്മേളനം.

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഇടതു,പുരോഗമന,ജനാധിപത്യമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ക്രാന്തി പിറവിയെടുത്തത്. മെയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന ക്രാന്തിയുടെ ഉദ്ഘാടനം സാങ്കേതികമായ കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു
എം എ ബേബി മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍ അയര്‍ലണ്ടിലെ ഇടതുപക്ഷപാര്‍ട്ടികളുടെ നേതൃനിരയുടെ ശ്രദ്ധേയമായ സാന്നിദ്ധ്യവും ഉണ്ടാകും.

ഡബ്ലിനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ഇടതുപക്ഷത്തിന്റെ മുന്‍നിര വനിതാപോരാളിയായ റൂത്ത് കോപ്പിഗറും വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് അയര്‍ലണ്ടിന്റെ നേതാവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലറുമായ ഐലീഷ് റയാനും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ യു കെ നേതാവായ ഹാര്‍സീവ് ബെന്‍സും ഉദ്ഘാടനച്ചടങ്ങില്‍ ക്രാന്തിയെ അഭിവാദ്യം ചെയ്തു സംസാരിക്കും.

അതിനുശേഷം ‘ആഗോള തീവ്ര വലതുപക്ഷത്തിന്റെ പുനരുജ്ജീവനം പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ചു എം എ ബേബി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ചും നടത്തുന്ന പൊതുചര്‍ച്ചയും ഉണ്ടായിരിക്കും.
തുടര്‍ന്ന് ജൂണ്‍ പന്ത്രണ്ടാം തീയതി വൈകിട്ട് ആറരക്ക് വാട്ടര്‍ ഫോര്‍ഡിലെ ക്രാന്തി യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.

സമ്മേളനത്തില്‍ ‘കേരളപിറവിയുടെ ആര് പതിറ്റാണ്ടുകള്‍ക്കിപ്പുറം നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കും .തുടര്‍ന്ന് പൊതു ചര്‍ച്ചയും ഉണ്ടാകും .സമ്മേളനത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ യു കെ നേതാവായ ഹാര്‍സീവ് ബെന്‍സും പങ്കെടുക്കും .

The post ക്രാന്തിയുടെ ഉദ്ഘാടനം ജൂണ്‍ പതിനൊന്നിന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നിര്‍വ്വഹിക്കും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles