Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞു: സഹപാഠിയുടെ കുളിമുറിയിൽ മലയാളി യുവതി മൊബൈൽ ക്യാമറ സ്ഥാപിച്ചു; പെൺകുട്ടിയുടെ നഗ്നവീഡിയോ പുറത്തായത് കൂട്ടുകാരിയുടെ ചതി

$
0
0

ക്രൈം ഡെസ്‌ക്

ബാംഗ്ലൂർ: പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സഹപാഠിയുടെ കുളിമുറിയിൽ പെൺകുട്ടി ഒളിക്യാമറ വച്ചു. കുളിമുറിയിൽ നിന്നു മൊബൈൽ ക്യാമറ ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടി ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതേ തുടർന്നു പെൺകുട്ടി കോളജ് അധികൃതർക്കു പരാതി നൽകുകയായിരുന്നു. ഇതിനിടെ യുവതിയുടെ മൊബൈൽ ഫോണിൽ നിന്നും കൂട്ടുകാരിയുടെ വീഡിയോ പുറത്താകുകയും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ കോളജിൽ നിന്നു പുറത്താക്കി. ബാംഗ്ലൂർ പൊലീസിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല.
ബാംഗ്ലൂർ യലഹങ്കയിലെ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. രണ്ടാം വർഷം എൻജിനീയറിങ് വിദ്യാർഥികളായിരുന്നു തൃശൂർ പാലക്കാട് സ്വദേശികളായ മലയാളി വിദ്യാർഥികൾ. ഇരുവരും കോളജ് ഹോസ്റ്റലിലെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു തൃശൂർ സ്വദേശിയായ പെൺകുട്ടി. പാലക്കാട് സ്വദേശിയാകട്ടെ പഠനത്തിൽ അൽപം പിന്നിലും. ഇരുവരും തമ്മിൽ സുഹൃത്തുക്കളാണെങ്കിലും പഠനത്തിൽ പിന്നിലായ തൃശൂർ സ്വദേശിയായ പെൺകുട്ടിയെ പാലക്കാട് സ്വദേശിയും സുഹൃത്തുക്കളും നിരന്തരം കളിയാക്കുമായിരുന്നു. സെമസ്റ്റർ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴേയ്ക്കും തൃശൂർ സ്വദേശിയായ പെൺകുട്ടി മികച്ച് വിജയം നേടി. പാലക്കാട് സ്വദേശിയായ പെൺകുട്ടിയ്ക്കാകട്ടെ ശരാശരിയിലും താഴെ മാർക്കാണ് ലഭിച്ചത് ഇതോടെയാണ് ഇരുവരും തമ്മിലുളള തർക്കം ആരംഭിച്ചത്.
പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങിയ തൃശൂർ സ്വദേശിയെ മാനസികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുകയായിരുന്നു. പെൺകുട്ടി മൂന്നു ദിവസം കുളിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കാണിച്ചു മാനസികമായി തളർത്തുകയയാരിന്നു ലക്ഷ്യം. ഇതിനിടെ ഈ ഫോൺ അറ്റകുറ്റപണികൾക്കായി ബാംഗ്ലൂർ നഗരത്തിലെ ഒരു കടയിൽ നൽകിയത്. ഈ കടയിൽ നിന്നു യുവതിയുടെ ദൃശ്യങ്ങൾ വാട്‌സ് അപ്പിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ പാലക്കാട് സ്വദേശിയായ പെൺകുട്ടി സംഭവങ്ങൾ തുറന്നു പറഞ്ഞു. തുടർന്നു കോളജ് അധികൃതരിലും പൊലീസിലും ഇരയാക്കപ്പെട്ട പെൺകുട്ടി പരാതി നൽകുകയായിരുന്നു. തുടർന്നു പെൺകുട്ടിയെ കോളജിൽ നിന്നു പുറത്താക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

The post പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞു: സഹപാഠിയുടെ കുളിമുറിയിൽ മലയാളി യുവതി മൊബൈൽ ക്യാമറ സ്ഥാപിച്ചു; പെൺകുട്ടിയുടെ നഗ്നവീഡിയോ പുറത്തായത് കൂട്ടുകാരിയുടെ ചതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles