വൈറസ് ആക്രമണ ഭീഷണി വാട്ട്‌സ്ആപ്പിലും. സന്ദേശമായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങളടക്കം ചോരുമെന്നാണ് മുന്നറിയിപ്പ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ ചോര്‍ത്തുന്നതിന് ശേഷിയുള്ള ദുഷ്ടപ്രോഗ്രാമുകളാണ് പ്രചരിക്കുന്നതെന്നത് ആശങ്കയ്ക്ക് വക നല്‍കുന്നു. 100 കോടിയിലേറെ ഉപഭോക്താക്കളുണ്ടെന്നത് തന്നെയാണ് വാട്‌സ്ആപിനെ ഹാക്കര്‍മാരുടെ ഇഷ്ട ലക്ഷ്യമാക്കി മാറ്റുന്നത്.
വാട്‌സ് ആപിന്റെ സബ്‌സ്‌ക്രിബ്ഷന്‍ കാലാവധി കഴിഞ്ഞെന്നും പുതുക്കുന്നതിന് 0.99ബ്രിട്ടീഷ് പൗണ്ട് നല്‍കണമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. വാട്‌സ് ആപ് എന്നത് സൗജന്യ മെസേജിംങ് സേവനമാണെന്ന് മറന്ന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടും. വ്യക്തിപരമായ വിവരങ്ങള്‍ക്കൊപ്പം സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ വരെ ഇതുവഴി ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമെന്നാണ് കമ്പ്യൂട്ടര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇത്തരമൊരു സന്ദേശം ലഭിച്ചാല്‍ അയച്ചയാളെ ബ്ലോക്ക് ചെയ്യുകയും സന്ദേശം എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഇനി ലിങ്കില്‍ നിങ്ങള്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്തുപോയാല്‍ ഉടന്‍ തന്നെ ആന്റി വൈറസ് പ്രോഗ്രാം റണ്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെയും വാട്‌സ് ആപിന് നേരെ ഹാക്കര്‍മാരുടെ ആക്രമണം നടന്നിട്ടുണ്ട്. വാട്‌സ് ആപ് ഗോള്‍ഡ് വെര്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു നേരത്തെ നടന്ന തട്ടിപ്പുകളിലൊന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങളുടെ അക്കൗണ്ടിലേക്ക് 500 രൂപ നല്‍കുമെന്ന വാഗ്ദാനം നല്‍കി ആകര്‍ഷിക്കുന്നതായിരുന്നു മറ്റൊരു തട്ടിപ്പ് സന്ദേശം.
The post വാട്ട്‌സ്ആപ്പിലും വൈറസ് ആക്രമണ ഭീഷണി; സന്ദേശങ്ങളില്‍ ക്ലിക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് മുന്നറിയിപ്പ് appeared first on Daily Indian Herald.