Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

രാഷ്‌ട്രീയ സമ്മര്‍ദമാണെന്ന ആരോപണം :വയനാട്‌ ഡി.എം.ഒയെ പി.വി. ശശിധരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

$
0
0

വയനാട്‌: വയനാട്‌ ഡി.എം.ഒ പി.വി. ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ശശിധരനെ കണ്ടെത്തിയത്‌. മൃതദേഹത്തിന്റെ സമീപത്ത്‌ നിന്ന്‌ ഒരു കത്തും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. എന്നാല്‍ കത്തില്‍ കാര്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌.തന്റെ മൃതദേഹം എല്ലാവര്‍ക്കും കാണാന്‍ അവസരം നല്‍കണം. ഡി.എം.ഒ ഓഫീസില്‍ തന്റെ ചിത്രം ഫ്രെയിം ചെയ്‌ത് വയ്‌ക്കണം. എന്നിങ്ങനെയുള്ള കാര്യങ്ങളാണ്‌ കത്തില്‍ ഉള്ളതെന്ന്‌ പോലീസ്‌ പറഞ്ഞു. മൊബൈലിന്റെ അവസാന സിഗ്നല്‍ മുടിക്കോട്‌ നിന്ന്‌ എന്ന്‌ മനസിലാക്കിയാതിനെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ വീട്ടിലും ക്ലിനിക്കിലും നടത്തിയ തെരച്ചിലില്‍ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കുടുംബാംഗങ്ങള്‍ കണ്ണൂരില്‍ ആയിരുന്നതിനാല്‍ വീടിനും പരിസരത്തും മറ്റാരും ഉണ്ടായിരുന്നില്ല.

നേരത്തെ ഡി.എം.ഒയെ കാണാനില്ലെന്ന്‌ കാട്ടി ഡെപ്യൂട്ടി ഡി.എം.ഒ ആണു മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്‌. ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇദ്ദേഹം കല്‍പ്പറ്റയില്‍ ബസിറങ്ങിയെങ്കിലും ബസ്‌ സ്‌റ്റാന്‍ഡില്‍ കാത്തുനിന്ന ഔദ്യോഗിക വാഹനത്തിലേക്ക്‌ ഡോ. ശശിധരന്‍ എത്തിയിരുന്നില്ല. ഫോണും ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു.മാനന്തവാടി പൊലീസ്‌ അനേ്വഷണം തുടങ്ങി.

അതേസമയം രാഷ്‌ട്രീയ സമ്മര്‍ദമാണ്‌ ജീവനൊടുക്കാന്‍ കാരണമെന്ന്‌ അനൗദ്യോഗിക വിവരം. ജില്ല ആശുപത്രിയില്‍ 20 സ്ലീപ്പര്‍മാരുടെ നിയമനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ടിരുന്നു. തുടര്‍ന്ന്‌ ആ്വരോഗ്യമന്ത്രിയെ കാണാന്‍ പോയെങ്കിലും അതിന്‌ ഡി.എം.ഒയ്‌ക്ക് സാധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.


Viewing all articles
Browse latest Browse all 20534

Trending Articles