Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ നാല്‍പതുകാരന്‍ വെട്ടിക്കൊന്നു; മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി വീഡിയോ പകര്‍ത്തി

$
0
0

ലുധിയാന: യുവതിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം നിന്ന് യുവാവ് സെല്‍ഫി വീഡിയോ എടുത്തു. പ്രണയബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ ആണ് നാല്‍പ്പതുകാരന്‍ വെട്ടിക്കൊന്നത്. മനീന്ദര്‍ സിംഗാണ് കൊലനടത്തിയത്. ലുധിയാനയില്‍ നിന്ന് മുപ്പതുകിലോമീറ്റര്‍ അകലെ കില റായ്പൂര്‍ ഗ്രാമത്തില്‍ പട്ടാപ്പകലായിരുന്നു സംഭവം.

സര്‍ബ്ജിത്ത് കൗര്‍ ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം മനീന്ദര്‍തന്നെ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുന്നതിനിടയില്‍ മൃതദേഹത്തിനടുത്തുനിന്ന് സെല്‍ഫി വീഡിയോയും പകര്‍ത്തി.

ഗ്രാമത്തിലെ തന്നെ മറ്റൊരുയുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ നിരന്തരം ശ്രമിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് മനീന്ദര്‍ പറഞ്ഞത്. പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞദിവസം വീട്ടിലേക്ക് പോകുന്നവഴിയാണ് സര്‍ബ്ജിത്തിനെ ആക്രമിച്ചത്. മരണം ഉറപ്പാക്കുംവരെ മഴുകൊണ്ട് ആഞ്ഞുവെട്ടി. കഴുത്തിലും നെഞ്ചിലും നിരവധി വെട്ടുകളേറ്റു. കഴുത്ത് മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. പിന്നീടാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചു.

The post ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച യുവതിയെ നാല്‍പതുകാരന്‍ വെട്ടിക്കൊന്നു; മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി വീഡിയോ പകര്‍ത്തി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20556

Trending Articles