Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

യുപിയിൽ വീണ്ടും ബലാത്സംഗം: നോമ്പെടുത്ത മുസ്ലീം യുവതിയെ പൊലീസുകാരൻ ബലാത്സം ചെയ്തു: ബലം പ്രയോഗിച്ചു ഭക്ഷണം കഴിപ്പിച്ചു

$
0
0

സ്വന്തം ലേഖകൻ

റായ്പൂർ: റംസാൻ നോമ്പെടുത്ത ശേഷം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവതിയെ പൊലീസുകാരൻ ക്രൂരബലാത്സംഗം ചെയ്തു. നോമ്പെടുത്തിരുന്ന യുവതിയെ ബലംപ്രയോഗിച്ചു ഭക്ഷണം കഴിപ്പിച്ച ശേഷമാണ് പൊലീസുകാരൻ യുവതിയെ ക്രൂരമായ ബലാത്സംഗം ചെയ്തത്.
ലഖ്നൗ ചണ്ഡീഗഡ് ട്രെയിനിലാണ് സംഭവം. യാത്രക്കാർ പിടികൂടിയ പൊലീസുകാരനെ റെയിൽവെ പലീസ് കസ്റ്റഡിയിലെടുത്തു മുസ്ലിം സ്ത്രീകളുടെ ശവശരീരം കുഴിമാന്തിയെടുത്ത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യണമെന്ന അതിക്രൂരമായ പ്രസ്താവന നടത്തിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിലാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. ഉത്തർപ്രദേശിൽ ലഖ്നൗ ചണ്ഡീഖഡ് ട്രെയിനിൽ പട്ടാപ്പകലായിരുന്നു ബലാത്സംഗം. യുവതി മീററ്റിൽനിന്നും ലഖ്നൗവിലേക്ക് യാത്രചെയ്യുകയായിരുന്നു
പൊലീസുകാരൻ യുവതിയെ ആളുകളില്ലാത്ത കോച്ചിലേക്ക് ബലമയി വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പോലീസുകാരനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ പരാതി രേഖപ്പെടുത്തി പോലീസുകാരനെ അറസ്റ്റ് ചെയ്തതായി റെയിൽവേ പോലീസ് മേധാവി രവി മോഹൻ ശർമ്മ പറഞ്ഞു.പോലീസുകാരനെതിരെ റെയിൽവെ നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം പറഞ്ഞു.
യോഗിയുടെ ബലാത്സംഗം അഹ്വാനം വന്നതിനുശേഷം പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച് യുപിയിൽ 9075 ബലാത്സംഗങ്ങളാണ് നടന്നത്. മുൻവർഷത്തെക്കാളും 161 ശതമാനമാണ് വർദ്ധിച്ചത്.

The post യുപിയിൽ വീണ്ടും ബലാത്സംഗം: നോമ്പെടുത്ത മുസ്ലീം യുവതിയെ പൊലീസുകാരൻ ബലാത്സം ചെയ്തു: ബലം പ്രയോഗിച്ചു ഭക്ഷണം കഴിപ്പിച്ചു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles