Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20632

വിടി ബല്‍റാം എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിച്ച് ബിജെപിയും സിപിഎമ്മും; വ്യാജ വാര്‍ത്തയുമായി ദീപികയും

$
0
0

പാലക്കാട്: തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരെ സിപിഎം ബിജെപി സംയുക്ത ആക്രമണം. എംഎല്‍എ ഫണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന സ്‌കൂള്‍ കെട്ടിടത്തെ ചൊല്ലിയാണ് പുതിയ അഴിമതി ആരോപണവുമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. റിപ്പോട്ടര്‍ ടിവി തുടങ്ങിവച്ച പ്രചരണം കത്തോലിക്കാ സഭയുടെ ദീപികവരെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

റിപ്പോര്‍ട്ടര്‍ ടിവിയുട വാര്‍ത്തയ്ക്ക് കൃത്യമായ മറുപടി നല്‍കിയട്ടും വീണ്ടും അഴിമതി ആരോപണവുമായി ചിലര്‍ രംഗത്തെത്തുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വിമര്‍ശനം നടത്തുന്ന വിടി ബല്‍റാമിനെ നിരന്തരമായി ആക്രമിക്കുന്ന ബിജെപി തന്നെയാണ് പുതിയ അഴിമതിക്കഥയ്ക്ക് പിന്നിലും. ഈ വ്യാജ ആരോപണത്തിന് സിപിഎമ്മും പിന്തുണ നല്‍കിയാണ് യുവ എംഎല്‍എയ്‌ക്കെതിരെ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്.

സിപിഎമ്മും ബിജെപിയും ജനകീയനായ എംഎല്‍യ്‌ക്കെതിരെ തിരിഞ്ഞിട്ടും കോണ്‍ഗ്രസ് കാര്യമായ പിന്തുണ നല്‍കാനും തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം. ബല്‍റാമിനെതിരായ പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി മുന്‍കയ്യെടുക്കാത്ത് അണികളെയും നിരാശരാക്കുന്നുണ്ട്.

The post വിടി ബല്‍റാം എംഎല്‍എയെ വളഞ്ഞിട്ട് ആക്രമിച്ച് ബിജെപിയും സിപിഎമ്മും; വ്യാജ വാര്‍ത്തയുമായി ദീപികയും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20632

Trending Articles