കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വന്‍ വാര്‍ത്തയുമായി മംഗളം തിരിച്ചുവരുമെന്ന് ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ്. പിണറായി വിജനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചെഴുതിയ ഫേയ്‌സ് ബുക്ക് പോസ്റ്റിലാണ് വരാന്‍ പോകുന്ന വാര്‍ത്തയെ കുറിച്ച് സൂചന നല്‍കുന്നത്.
ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളത്തിനോട് സര്‍ക്കാര്‍ കാട്ടിയത് അനീതിയാണെന്നാണ് പ്രദീപ് പറയുന്നത്. ഇന്ന് ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഈ പരാതി പിണറായിയുടെ പേലീസിന് നല്‍കിയട്ടും നടപടി ഉണ്ടായില്ല.
‘പിണറായി വിജയന്‍,, ശശീന്ദ്രന്‍ വിഷയത്തില്‍ താങ്കള്‍ കുടപിടിച്ചത് ”അധര്‍മ്മത്തിന്റെ” പക്ഷത്തായിരുന്നു. അതിന് അസൂയയുടെ അപ്പോസ്തലന്‍മാരായ മറ്റ് ”മാധ്യമ ഹിജഡകളെയും” താങ്കളുടെ രാഷ്ട്രീയം ദുരുപയോഗം ചെയ്തു. ശശീന്ദ്രന്‍ വിഷയത്തില്‍ ചരിത്രം താങ്കളെ അങ്ങനെ വിലയിരുത്താതിരിക്കട്ടേ… എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഫേയസ് ബുക്ക് കുറിപ്പിലാണ് രാഷ്ട്രീയ കേരളം നിശ്ചലമാകുന്ന വാര്‍ത്ത മംഗളം പുറത്ത് വിടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
The post രാഷ്ട്രീയ കേരളത്തെ ഞെട്ടിയ്ക്കുന്ന വാര്‍ത്ത പുറത്ത് വിടുമെന്ന് മംഗളം ന്യൂസ് എഡിറ്റര്‍; മംഗളത്തിന്റെ ഉന്നം ഇടതുമന്ത്രിമാര്‍ ? appeared first on Daily Indian Herald.