Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20624

അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തിയ മൂന്ന് യുവാക്കള്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടു; ഇനിയൊരു പുരുഷനും തന്റെ ജീവിതത്തിലില്ല

$
0
0

താന്‍ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറയുകയാണ് പഴയ കാല നടി ചാര്‍മ്മിള, നാല്‍പ്പത് വയസ് പിന്നിട്ട് വീട്ടമ്മയായി കഴിയുന് ചാര്‍മ്മിളയക്ക് ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിക്കേണ്ടിവന്നുവെന്ന് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ തുറന്ന് പറയുന്നു.

ഇനി ജീവിതത്തില്‍ ഒരു പുരുഷനുണ്ടാവില്ലെന്നും ചാര്‍മിള പറഞ്ഞു.ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷന്‍ വേണ്ട.

നാല്‍പത് കഴിഞ്ഞ് നില്‍ക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാര്‍മിള വെളിപ്പെടുത്തി. മൂന്ന് ചെറുപ്പക്കാര്‍ അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു.

കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ യാത്രാച്ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാര്‍മിള പറഞ്ഞു. മലയാളത്തില്‍ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കുന്നു.

മകനെ വളര്‍ത്തണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവിനിപ്പോള്‍ എട്ട് വയസ്സായി. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. വലുതാവുമ്പോള്‍ അവന്‍ പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തോട്ടെ. അവനുവേണ്ടി ഞാന്‍ പെണ്ണിനെ കണ്ടുപിടിക്കില്ല. എനിക്ക് തന്നെ ജീവിതത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതാവുമ്പോള്‍ ഞാനെങ്ങനെ മകന് ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ് ചാര്‍മിള ചോദിക്കുന്നത്.

ബാബു ആന്റണിയായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷന്‍. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. തുടര്‍ന്ന് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം ചെയ്തു. അതും നാല് മാസം കൊണ്ട് വേര്‍പെട്ടു. രാജേഷ് എന്നയാളുമായുള്ള വിവാഹത്തിലാണ് ചാര്‍മിളയ്ക്ക് മകനുണ്ടായത്.

The post അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തിയ മൂന്ന് യുവാക്കള്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടു; ഇനിയൊരു പുരുഷനും തന്റെ ജീവിതത്തിലില്ല appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20624

Trending Articles