Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ലോകയുദ്ധത്തിന്റെ ഭീതി മാറുന്നില്ല; ഏത് തരത്തിലുള്ള വ്യോമാക്രമണവും തടയാനുള്ള സംവിധാനം ഒരുക്കിയെന്ന് ഉത്തരകൊറിയ

$
0
0

സോള്‍: ഏത് തരത്തിലുള്ള വ്യോമാക്രമണവും തടയാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരകൊറിയ. ഇതോടെ ആക്രമണം പ്രതീക്ഷിക്കുന്നതായി ഉത്തര കൊറിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഈ വിവരം പുറത്തുവിട്ടത്. കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ടു വിലയിരുത്തി.

മിസൈല്‍ പരീക്ഷണം നടത്തി അമേരിക്കയെ പ്രകോപിപ്പിക്കുക മാത്രമല്ല ഉത്തര കൊറിയ ചെയ്യുന്നത് എന്നത് വ്യക്തമായി. ഇതിനാല്‍ തന്നെ ലോകം ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലും ഇരുരാജ്യങ്ങളും യുദ്ധസന്നാഹങ്ങള്‍ വര്‍ധിപ്പിക്കുത് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

എാല്‍ എന്തുതരം യുദ്ധോപകരണമാണ് വികസിപ്പിച്ചതെു വ്യക്തമല്ല. പരീക്ഷണം വിജയമായതിനെത്തുടര്‍ു വന്‍തോതില്‍ നിര്‍മാണം നടത്താനും രാജ്യമെമ്പാടും ഇവ സ്ഥാപിക്കാനും കിം ജോങ് ഉന്‍ ഉത്തരവിട്ടു. ആണവായുധങ്ങളും മിസൈലുകളും നിര്‍മിക്കുന്ന അക്കാദമി ഓഫ് നാഷനല്‍ ഡിഫന്‍സ് സയന്‍സാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഏതുദിശയില്‍നി്‌നനുമുള്ള വ്യോമാക്രമണങ്ങളെയും നിര്‍വീര്യമാക്കുന്ന സംവിധാനമാണൊണു ഉത്തരകൊറിയയുടെ അവകാശവാദം

ഉത്തരകൊറിയയുടെ ആണവാക്രമണ ഭീഷണിയെ നേരിടാന്‍ അമേരിക്കയും ഒരുങ്ങിക്കഴിഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം), ലക്ഷ്യത്തിലെത്തും മുമ്പേ ആകാശത്തുവച്ചു തകര്‍ക്കാവുന്ന പ്രതിരോധമിസൈല്‍ (ഇന്റര്‍സെപ്റ്റര്‍) എന്നിവ അടുത്തയാഴ്ച പരീക്ഷിക്കുമെന്നാണ് പെന്റഗണ്‍ അറിയിച്ചത്. ആദ്യമായാണു കരയില്‍നിന്നും തൊടുക്കാവുന്നതും ശേഷികൂടിയതുമായ ഭൂഖണ്ഡാന്തര മിസൈല്‍ പ്രതിരോധം അമേരിക്ക പരീക്ഷിക്കുന്നത്.

ചൊവ്വാഴ്ച കാലിഫോര്‍ണിയയിലാകും പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രതിരോധമാണ് ഒരുങ്ങുന്നതെന്നു മിസൈല്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് ക്രിസ്റ്റഫര്‍ ജോസ പറഞ്ഞു. ജപ്പാനെയും യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന മധ്യദൂര മിസൈലുകള്‍ ഇനിയും വലിയതോതില്‍ നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരകൊറിയയുടെ മുറിയിപ്പിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഈ നീക്കം.

കഴിഞ്ഞ ഞായറാഴ്ച ജപ്പാനിലും യുഎസിന്റെ പ്രധാന സൈനികകേന്ദ്രങ്ങളിലും എത്തുന്നതും ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതുമായ ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. തെക്കന്‍ പ്യോങ്യാങ്ങിലെ പുക്ചാങ്ങില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍ കടലിലേക്ക് 500 കിലോമീറ്റര്‍ സഞ്ചരിച്ചു. എന്തായാലും തല്‍ക്കാലമുള്ള ഈ വെടിനിര്‍ത്തല്‍ അധികകാലം ആശ്വാസം പകരില്ലെന്നു തീര്‍ച്ച.

The post ലോകയുദ്ധത്തിന്റെ ഭീതി മാറുന്നില്ല; ഏത് തരത്തിലുള്ള വ്യോമാക്രമണവും തടയാനുള്ള സംവിധാനം ഒരുക്കിയെന്ന് ഉത്തരകൊറിയ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles