Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സിനിമയുടെ ഓഡിയേഷനെന്ന് പറഞ്ഞ് വിളിച്ച് 14 കാരിയായ മകളെ പ്രശസ്ത നടന്‍ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് നടി

$
0
0

സിനിമയുടെ ഓഡിയേഷനെന്ന് പറഞ്ഞ വിളിച്ച് 14 കാരിയായ മകളെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി പ്രശസ്ത നടി. ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന ഓഡിയേഷനില്‍ മകള്‍ക്ക് നേരിട്ട കടുത്ത പീഡനത്തെ കുറിച്ചാണ് അവര്‍ തുറന്ന് പറഞ്ഞത്. ഓഡിയേഷന്റെ പേരില്‍ എട്ടും പൊട്ടും തിരിയാത്ത 14 വയസുകാരിയെ അവര്‍ ശരിക്കും പീഡിപ്പിക്കുകയായിരുന്നു.ഹോളിവുഡ് നിര്‍മ്മാതാവും നടനുമായ പ്രമുഖനെതിരേ പാകിസ്താന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാനാണ് പോലീസില്‍ പരാതി നല്‍കിയത്.

ദുബായ് പോലീസ് നിയമപരമായ കാര്യത്തില്‍ പെടുന്നതിനാല്‍ നടന്റെ വിവരം പുറത്തു വിട്ടിട്ടില്ല. മെയ് 20 ന് ജെബിആര്‍ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടീനടന്മാരുടെ തെരഞ്ഞെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം നൂറു കണക്കിന് മാതാപിതാക്കള്‍ കുട്ടികളുമായി എത്തിയിരുന്നു. ഓഡിയേഷനായി പോയ മകള്‍ തിരികെ എത്തിയപ്പോള്‍ കൈകളില്‍ മുറിവും ചതവും കണ്ടതായി ഇവര്‍ പറഞ്ഞു.!!

ഡിസ്‌നിയുടെ പദ്ധതി എന്ന പേരിലാണ് ഓഡിയേഷന്‍ നടന്നത്. കുട്ടിക്ക് ഇത് നല്ലതാണല്ലോയെന്നും കരുതി. എന്നാല്‍ മകള്‍ തിരിച്ചുവന്നപ്പോള്‍ ഞെട്ടിപ്പോയെന്നും അവളുടെ തോളില്‍ പരിപാടിയുടെ ജഡ്ജുകള്‍ മുറുക്കിപ്പിടിക്കുയും ശക്തമായി വലിക്കുകയും ചെയ്തു. രണ്ടു കൈകളിലും പരിക്കുമായാണ് എത്തിയതെന്നും പറയുന്നു. തൊട്ടുപിന്നാലെ മകളെ നാദിയ ദുബായ് റഷീദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തന്നെപ്പോലെയുള്ള 30-40 മാതാപിതാക്കള്‍ക്ക് മുന്നിലായിരുന്നു എല്ലാം നടന്നതെന്നും ഇവര്‍ വ്യക്തമാക്കി.

മകള്‍ക്ക് വായിക്കാന്‍ രണ്ടു വരിയുള്ള സ്‌ക്രിപ്റ്റ് നല്‍കി. അത് വായികുന്നതിന് മുമ്പു തന്നെ പിടിക്കുകയും തള്ളിയിടുകയും മാതാപിതാക്കളുടെ മുന്നില്‍ വീഴുകയും ചെയ്തു. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. മറ്റൊരാള്‍ക്കും തന്റെ മകളെ പൊതുവേദിയില്‍ അപമാനിക്കാനും ദുരുപയോഗം ചെയ്യാനും അനുമതിയില്ലെന്നും സംഭവം മകളുടെ ആത്മവിശ്വാസം തന്നെ തകര്‍ത്തെന്നും പറഞ്ഞു. ഹോളിവുഡ് സിനിമയ്ക്കായി ടാലന്റ് ഹണ്ട് നടത്തിയ സ്ഥാപനത്തിന്റെ സിഇഒയെ അല്‍ബാഷര്‍ പോലീസ് ചോദ്യൂം ചെയ്യുകയും ഉണ്ടായി. ഡിസ്‌നി ചാനല്‍ സ്റ്റാറുകളെ കാണാനും അതിന്റെ ഭാഗമാകാനുമുള്ള അവസരം എന്ന പേരില്‍ ഫേസ്ബുക്കിലൂടെയുള്ള പരസ്യമാണ് നാദിയാ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ നേടിയത്.

The post സിനിമയുടെ ഓഡിയേഷനെന്ന് പറഞ്ഞ് വിളിച്ച് 14 കാരിയായ മകളെ പ്രശസ്ത നടന്‍ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് നടി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles