തിരുവനന്തപുരം: കേരളത്തില്‍ മദ്യവില വര്‍ദ്ധിപ്പിക്കുന്നു. ജൂണ്‍ ഒന്നു മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ നൂറ് രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് സൂചന. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.
ഏപ്രില്‍ മാസത്തില്‍ മാത്രം 100 കോടി രൂപയുടെ നഷ്ടം ബിവറേജസ് കോര്‍പ്പറേഷനുണ്ടായത്. ഒരു കെയ്‌സ് മദ്യത്തിന്റെ ലാഭവിഹിതം 24 ശതമാനത്തില്‍ നിന്നും 29 ശതമാനമായി ഉയര്‍ത്തും. ഇതിനെ തുടര്‍ന്ന് വെയര്‍ ഹൗസുകളിലെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ബെവ്‌കോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകും.
The post സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ദ്ധന; നീക്കം ബിവറേജ് കോര്‍പ്പറേഷന്റെ പ്രതിസന്ധി പരിഹരിക്കാന്‍ appeared first on Daily Indian Herald.