Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

റിപ്പബ്ലിക് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ്; ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ല

$
0
0

ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍റെസ്റ്റോറന്റില്‍ തന്റെ പുറകെ പ്രതികരണം തേടിയെത്തിയ ചാനല്‍ റിപ്പോര്‍ട്ടറെ അയ്യര്‍ ആട്ടിപ്പുറത്താക്കി. ദേശവിരുദ്ധ ചാനലിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രതികരണം.

മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പ് കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ ഹൂറിയത്ത് നേതാക്കളെ കണ്ടിരുന്നു. ഇക്കാര്യത്തിലുള്ള പ്രതികരണം തേടിയാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ അയ്യര്‍ക്ക് പുറകെ റെസ്റ്റോറന്റിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടെയായിരുന്നോ കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ടറുടെ അന്വേഷണം.

റിപ്പബ്ലിക് പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ലെന്ന് ആദ്യതവണ ശാന്തമായ ഭാഷയില്‍ അയ്യര്‍ പറഞ്ഞു. കസേരയില്‍ ഇരുന്ന അയ്യരോട് രണ്ടാമതും ചോദ്യം ഉന്നയിച്ചപ്പോഴും ഇതുതന്നെയായിരുന്നു പ്രതികരണം. ദേശവിരുദ്ധരുമായിട്ടാണ് താങ്കള്‍ കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. അപ്പോഴും ശാന്തമായിത്തന്നെ ആദ്യമറുപടി ആവര്‍ത്തിച്ചു. ഇതിനിടയ്ക്ക് താങ്കള്‍ എന്തുകൊണ്ടാണ് ദേശവിരുദ്ധ ചാനല്‍ എന്ന് വിളിക്കുന്നതെന്നും ചോദ്യം ഉയര്‍ന്നു.

ആര്‍ക്കുവേണ്ടിയാണ് താങ്കള്‍ കൂടിക്കാഴ്ച നടത്തിയതെന്നും വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ ലോജിക് എന്തെന്നും റിപ്പോര്‍ട്ടര്‍ ആരാഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട അയ്യര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ”റിപ്പബ്ലിക് പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ലെന്ന് ഇതിനോടകം നാലുതവണ ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇവിടെ നിന്ന് ഇറങ്ങിപ്പാകു”. അയ്യര്‍ ആക്രോശിച്ചു. തുടര്‍ന്ന് അയ്യര്‍ പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ മടങ്ങി.

തുടര്‍ന്ന് വൈകിട്ട് നടന്ന ചാനലിന്റെ പ്രൈം ചര്‍ച്ചയില്‍ ചാനലാണോ താങ്കളാണോ ദേശവിരുദ്ധമെന്ന് അര്‍ണബ് ഗോസ്വാമി ചോദിക്കുന്നുണ്ട്. മണി ശങ്കര്‍ അയ്യരുടെ നേതൃത്വത്തിലുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പ് കശ്മീര്‍ വിഘടനവാദി നേതാവ് സയ്യദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, ഷാബിര്‍ അഹമ്മദ് ഷാ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന സംഘടനയാണ് സിവില്‍ സൊസൈറ്റി ഗ്രൂപ്പ്.

 

The post റിപ്പബ്ലിക് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാവ്; ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാനില്ല appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles