തന്റെ മാതാപിതാക്കള്‍ തന്നോട് ചെയ്തത് പോലെയാണ് താനും തന്റെ മക്കളോട് ചെയ്യാറുള്ളതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത്രയും സ്വാതന്ത്യം താന്‍ നല്‍കാറുണ്ട്. അവരോട് അഭിപ്രായം പറയും, അവരെ പ്രോത്സാഹിപ്പിക്കും, അവരുടെയൊപ്പം നില്‍ക്കും.
ഉപദേശിക്കാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ല, പക്ഷെ ഇത് ഞാനൊരു സന്ദേശമായി മാത്രമേ പറയുന്നുള്ളു. ഇക്കാര്യങ്ങള്‍ ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസില്‍’ സനിമയില്‍ ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. എനിക്കിഷ്ടമുള്ള കായിക ഇനം തെരഞെടുക്കാനുള്ള സ്വാതന്ത്യം എന്റെ പിതാവ് നല്‍കി. യാതൊരു പ്രതീക്ഷയും വച്ചു പുലര്‍ത്താതെ സ്വാതന്ത്യം തന്നു. ഒരു കാര്യം മാത്രമേ എന്നില്‍ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചുള്ളു. എത് മേഖലയിലാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതില്‍ എളുപ്പ വഴികള്‍ കണ്ടുപിടിക്കരുത്, ആ മേഖലയില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുക. വിജയം പിറകെ വരും എന്നാണ് അദ്ദേഹം കരുതിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു.
The post എന്റെ മാതാപിതാക്കള്‍ എന്നോട് ചെയ്തത് പോലെയാണ് ഞാനും മക്കളോട് ചെയ്യാറുള്ളത്; സച്ചിന്‍ appeared first on Daily Indian Herald.