Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ബിജെപി നേതാവ് കെ സുരേന്ദനെ വെല്ലുവിളിച്ച് സ്വാമി സന്ദീപ് ചൈതന്യ; തട്ടിപ്പ് നടത്തിയെന്ന ആരോപണം തെളിയിക്കണമെന്ന് സ്വാമി

$
0
0

കണ്ണൂര്‍: തനിക്കെതിരെ നടത്തിയ അപവാദ പരാമര്‍ശം തെളിയിക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദനെ വെല്ലുവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കഴിഞ്ഞ ദിവസം ലിംഗം മുറിക്കപ്പെട്ട സന്യാസിയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് സുരേന്ദ്രന്‍ സ്വാമിക്കെതിരായ പരാമര്‍ശം നടത്തിയത്. കള്ള സ്വാമിയാണെന്നും തട്ടിപ്്പ നടത്തി ജീവിക്കുകയാണെന്നും ആയിരുന്നു സന്ദീപ് ചൈതന്യക്കെതിരെയുള്ള പരാമര്‍ശങ്ങള്‍. ഇതിനാണ് സ്വാമി തന്റെ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.

ഒരു സ്വാമിയുടെ ലിംഗം മുറിച്ചസംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലല്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ.സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.

സുരേന്ദ്രാ…. കെ. സുരേന്ദ്രാ… അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ…………….
സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ, ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ചവകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?

നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ…. സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്? പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍, ക്ഷമിക്കണം ഇങ്ങിനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം.

സുരേന്ദ്രാ… സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും. മാനനീയ പി.പരമേശ്വര്‍ജിയോടു ചോദിക്കൂ.. അതുമല്ലെങ്കില്‍ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും. അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരുവീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..

സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ.. പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം. അവസാനം ഉള്ളിക്കറിപോലെയാകരുത്….
സ്വാമി സന്ദീപാനന്ദ ഗിരി.

The post ബിജെപി നേതാവ് കെ സുരേന്ദനെ വെല്ലുവിളിച്ച് സ്വാമി സന്ദീപ് ചൈതന്യ; തട്ടിപ്പ് നടത്തിയെന്ന ആരോപണം തെളിയിക്കണമെന്ന് സ്വാമി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542