സ്വന്തം ലേഖകൻ
ലിസ്ബൺ: പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ലിംഗം നഷ്ടമായ ഹരിസ്വാമി എന്ന ഗംഗേശാനന്ത തീർഥപാദർക്കു ആശ്വസിക്കാൻ ഒരു വാർത്ത അങ്ങ് സൗത്ത് ആഫ്രിക്കയിൽ നിന്നും. ചേലാകർമ്മത്തെ തുടർന്നുണ്ടായ രോഗത്തെ തുടർന്നു ലിംഗം നഷ്ടമായ മധ്യവയസ്‌കനു ലിംഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കറുത്ത വർഗക്കാരനായ രോഗിയ്ക്കു വെളുത്തവർഗക്കാരന്റെ ലിംഗമാണ് വച്ചു പിടിപ്പിച്ചത്. ലിംഗത്തിന്റെ നിറം മാറ്റുന്നതിനായി ടാറ്റു ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ 21 നാണ് സൗത്ത് ആഫ്രിക്കയിലെ സ്റ്റെല്ലിബോസ്ച്ച് സർവകലാശാലയിലെ യൂറോളജി വിഭാഗം പ്രഫസർ ആൻഡ്രി വാൻ ഡെർ മെർവിയുടെ നേതൃത്വത്തിലുള്ള സർജൻമാർ പത്തു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ലിംഗം തുന്നിച്ചേർത്തത്. ആൻഡ്രി വാനിന്റെ നേതൃത്വത്തിൽ ലോകത്ത് നടക്കുന്ന മൂന്നാമത്തെ ലിംഗം മാറ്റി വയ്ക്കൽ ശസ്ത്രക്രിയമാത്രമാണ് ഇത്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്ത ആറാ മാസത്തിനുള്ളിൽ തന്നെ രോഗിയ്ക്കു, ലൈംഗികതയിൽ ഏർപ്പെടുന്നതിനും, കൃത്രിമമായി ഘടിപ്പിച്ച ലിംഗത്തിലൂടെ മൂത്രം ഒഴിക്കുന്നതിനും തടസമുണ്ടാകില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
എന്നാൽ, ലിംഗം ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ചെങ്കിലും നിറത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നത് ചർച്ചയായിട്ടുണ്ട്. എന്നാൽ, മാറ്റി വയ്ക്കപ്പെട്ട ലിംഗം വെളുത്ത നിറത്തിലുള്ളതും. യുവാവ് കറുത്ത നിറത്തിലുള്ള ആളുമാണ്. അതുകൊണ്ടു തന്നെ ലിംഗത്തിന്റെ നിറവ്യത്യാസം ആദ്യം മുതൽ തന്നെ ചർച്ചാ വിഷയമായിരുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയ്ക്കു വിധേയനാകാൻ സന്നദ്ധരായി നിരവധി ആളുകളാണ് ഇപ്പോൾ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, ലിംഗം ദാനം ചെയ്യാൻ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ലിംഗത്തിന്റെ നിറം നോക്കാതെ തന്നെ ലിംഗം മാറ്റി വയ്ക്കുക മാത്രമായിരുന്നു നിലിവിലെ സാഹചര്യത്തിൽ പോംവഴിയെന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ, നിലവിലുള്ള ശരീരത്തിനു അനുയോജ്യമായ രീതിയിൽ ലിംഗത്തിനു നിറം നൽകുന്നതിനുള്ള ജോലികൾ മസാച്ചുസൈറ്റിലെ മിസലേനിയസ് ക്രിയേഷൻസിലെ മെഡിക്കൽ ടാറ്റൂ ആർട്ടിസ്റ്റ് റോസ്മരിയെ അഡ്രൂലർ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ടു മാത്രമേ ഇത്തരത്തിൽ മെഡിക്കൽ ടാറ്റു പതിച്ച്, ലിംഗം പഴയതും, ശരീരത്തിനു അനുയോജ്യമായതുമായ നിറത്തിലേയ്ക്കു മാറ്റിയെടുക്കാൻ സാധിക്കൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡോക്ടർ വാൻഡേ മേർവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം 2014 ഡിസംബറിലാണ് ആദ്യമായി ലിംഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. 2016 മെയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ വിജയകരമായി ബോസ്റ്റണിൽ നടപ്പാക്കി വിജയിച്ചത്. 2010 മുതലാണ് ഇത്തരത്തിൽ ലിംഗം നഷ്ടമാകുന്നവർക്കു വീണ്ടും വച്ചു നൽകുന്നതിനുള്ള പഠനങ്ങൾ ഇദ്ദേഹവും സംഘവും ആവിഷ്‌കരിച്ചത്. ഇത്തരത്തിൽ ലിംഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ വിജയകരമായ രീതിയിൽ നടപ്പാക്കാൻ സാധിക്കുമെന്നു അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, ഇത്തരത്തിൽ ലിംഗം മാറ്റി വയ്ക്കാണ് ആവശ്യമായ ലിംഗം ലഭിക്കാത്തതും, ഇതിനുള്ള ഫണ്ട് ലഭിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡോക്ടർ ആദ്യ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ രോഗി 2016 ഡിസംബറിലാണ് പൂർണതോതിൽ ആരോഗ്യവാനായതെന്നാണ്പഠനങ്ങൾ വ്യക്തമാക്കുന്നത്.
The post ഹരിസ്വാമിയ്ക്കു ആശ്വസിക്കാൻ വാർത്ത സൗത്ത് ആഫ്രിക്കയിൽ നിന്നും: ലൈംഗികാവയവം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയം: കറുത്ത വർഗക്കാരനു ലഭിച്ചത് വെളുത്ത ലിംഗം; ആറു മാസത്തിനുള്ളിൽ ലൈംഗികതയിൽ ഏർപ്പെടാം appeared first on Daily Indian Herald.