കിടക്കയിൽ സ്ത്രീകൾ ഉപകാരപ്പെടുമെന്ന തെലുങ്ക് നടന്റെ പരാമർശം വിവാദമാകുന്നു. നാഗ ചൈതന്യ നായകനായറണ്ടോയ് വെഡുക്ക എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽവച്ചാണ് മുതിർന്ന തെലുങ്ക് നടൻ ചലാപതി റാവു വിവാദ പരാമർശം നടത്തിയത്.
നായകനായ നാഗ ചൈതന്യ ചിത്രത്തിൽ ഒരു ഡയലോഗ് പറയുന്നുണ്ട്. പെൺകുട്ടികൾ മനസമാധാനത്തിന് മുറിവേൽപ്പിക്കുന്നവരാണ്. ഇതേക്കുറിച്ച് ചടങ്ങിനിടയിൽ ഒരു അഭിനേത്രി ചലാപതിയോട് ചോദിച്ചു. ഇതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു സ്ത്രീകൾ ഉപദ്രവകാരികളല്ല, കിടക്കയിൽ ഉപകാരികളാണ്. സ്ത്രീകളെ അപമാനിക്കുന്ന പരാമർശം നടത്തിയ നടനെതിരെ പല കോണിൽനിന്നും വിമർശനം ഉയർന്നു. സംഭവം വിവാദമായതോടെ നടന്റെ പരാമർശത്തിൽ അപലപിച്ച് റണ്ടോയ് വെടുക്ക ചിത്രത്തിന്റെ താരങ്ങളും നിർമാതാക്കളും രംഗത്തെത്തി.
സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ചലാപതിയുടെ പരാമർശത്തോട് താൻ ഒരിക്കലും യോജിക്കുന്നില്ലെന്ന്നാഗാർജുന ട്വീറ്റ് ചെയ്തു.
The post കിടക്കയിൽ സ്ത്രീകൾ ഉപകാരപ്പെടുമെന്ന് തെലുങ്ക് നടൻ; താരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൂപ്പര്‍ താരം നാഗാര്‍ജുനയും നാഗചൈതന്യയും appeared first on Daily Indian Herald.