Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷം കടന്നു ! മരണം അസ്വാഭാവികം പിന്നില്‍ കളിച്ചവരെ പൊക്കാന്‍ സിബിഐ

$
0
0

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമല്ലെന്ന് തന്നെയാണ് കുടുംബം ഉറച്ച് വിശ്വസിക്കുന്നത്. അതിന് പിന്നാലെ മണിയുടെത് അസ്വാഭാവിക മരണമാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കൊച്ചി സിബിഐ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ഡി വിനോദിനാണ് അന്വേഷണച്ചുമതല.കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്ന് തെളിയിക്കാന്‍ കേസ് അന്വേഷിച്ച പോലീസിന് സാധിച്ചിരുന്നില്ല. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണ ആവശ്യം മണിയുടെ കുടുംബം ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല.എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലും മറ്റും മരണകാരണം വിഷാംശം ഉള്ളില്‍ ചെന്നതിനാലാണ് എന്ന് വ്യക്തമായതോടെ അന്വേഷണ ആവശ്യം സിബിഐ അംഗീകരിക്കുകയായിരുന്നു.അന്വേഷണം ആരംഭിച്ച സിബിഐ കേസ് ഡയറി ഉള്‍പ്പെടെ ഉള്ളവ ചാലക്കുടി പോലീസില്‍ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തുള്ള പാഡിയില്‍ രക്തം ഛര്‍ദിച്ച് അവശനായ നിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേ ദിവസം വൈകിട്ട് 7.16ഓടെ മരണപ്പെട്ടു. മണിയുടെ മരണം സംബന്ധിച്ച് പലവിധ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, വിഷമദ്യം കഴിച്ചുള്ള മരണം എന്നീ സാധ്യതകളാണ് കേസന്വേഷിച്ച പോലീസ് ആദ്യം പരിശോധിച്ചത്. മണിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ മീഥെയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതും സംശയത്തിന് കാരണമായി. എന്നാല്‍ മരണത്തിലെ അസ്വാഭാവികത തെളിയിക്കാന്‍ പോലീസിനായില്ല. മണിയുടെ മരണത്തിന് പിന്നില്‍ സുഹൃത്തുക്കളാണ് എന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പലതവണ ആരോപണം ഉന്നയിച്ചിരുന്നു. പണത്തിന് വേണ്ടി മനപ്പൂര്‍വ്വം മണിയെ ഇല്ലാതാക്കിയതാണെന്ന് ആരോപിക്കപ്പെട്ടും. മണിയുടെ മരണത്തിന് പിന്നിലെ സത്യം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കുടുംബം നിരാഹാര സമരത്തിലും ഏര്‍പ്പെട്ടിരുന്നു.

The post കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷം കടന്നു ! മരണം അസ്വാഭാവികം പിന്നില്‍ കളിച്ചവരെ പൊക്കാന്‍ സിബിഐ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles