Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

പരസ്പരത്തിലെ കാര്‍ക്കശ്യക്കാരിയായ പത്മാവതി; അഞ്ച് വിവാഹം കഴിച്ചിട്ടും ജീവിതത്തില്‍ ഒറ്റക്കായി; ഇത് രേഖ രതീഷിന്റെ ജീവിതം

$
0
0

പരസ്പരം സീരിയലിലെ കാര്‍ക്കശ്യക്കാരിയായ പത്മാവതിയെ ആരും പെട്ടെന്ന് മറക്കില്ല. ഈ വേഷത്തിലൂടെയാണ് രേഖ രതീഷ് എന്ന നടി അറിയപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് രേഖ. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ രഞ്ജിനി ഹരിദാസുമായി തര്‍ക്കിച്ച് ഷോ പൂര്‍ത്തിയാക്കാതെ മടങ്ങിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രേഖ തന്റെ കുടുംബജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ഒരു അഭിമുഖം വാര്‍ത്തയായിരിക്കുകയാണ്.

സീരിയലിലേത് പോലെ അത്ര സുഖകരമല്ല രേഖ രതീഷിന്റെ സ്വകാര്യ ജീവിതം. പ്രണയവും വിവാഹവുമൊക്കെയായി തകര്‍ന്നടിച്ച രേഖ ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പുതുതായി വരുന്ന അഭിനേതാക്കളോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ രേഖ രതീഷ് പറഞ്ഞു, ‘എടുത്ത് ചാടി ജീവിതം തകര്‍ക്കരുത്’ എന്ന്. അനുഭവത്തില്‍ നിന്നാണ് രേഖ അത് പറയുന്നത്. എല്ലാ ഇന്റസ്ട്രിയിലും എന്ന പോലെ ചതിയുടെ കുഴികള്‍ സീരിയല്‍ രംഗത്തുമുണ്ട്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി സീരിയല്‍ സിനിമാ മേഖലയില്‍ എത്തുമ്പോള്‍ ഒരുപാട് കരുതലുകള്‍ വേണം. ആദ്യമായി ഒരു സീരിയല്‍ സെറ്റിലെത്തുമ്പോള്‍ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം. സെറ്റ് പ്രൊഫഷണലാണെന്ന് തിരിച്ചറിഞ്ഞാല്‍, എല്ലാവരുമായി പരിചയത്തിലായി കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എടുത്ത് ചാടി ഒന്നും തീരുമാനിക്കരുത്. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്നൊക്കെയാണ് രേഖ രതീഷ് പുതുതായി വരുന്ന കുട്ടികളോട് പറയുന്നത്.

സമ്പന്നമായ കുടുംബത്തിലാണ് രേഖ രതീഷ് ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയ രംഗത്തെത്തി. നൃത്തവും അഭിനയവുമായി ജീവിതം തിരക്കിലായി. അതിനിടയില്‍ ഉണ്ടായ പ്രണയങ്ങളും വിവാഹങ്ങളും രേഖയെ തകര്‍ത്തു. അഞ്ച് വിവാഹം കഴിച്ച സീരിയല്‍ നടിയാണ് രേഖ എന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അഞ്ച് ദാമ്പത്യത്തിലും രേഖയ്ക്ക് സന്തോഷം കിട്ടിയില്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്. തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. കോളേജ് പഠനകാലത്ത് യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.

യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു. കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

മീഡിയയില്‍ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളായിരുന്നു രേഖയുടെ നാലാമത്തെ ഭര്‍ത്താവ്. അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ അഭിലാഷിന്റെ ആദ്യ ഭാര്യ ഒരുപാട് നിയമ നടപടിയൊക്കെ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് അയാന്‍ എന്ന കുഞ്ഞ് പിറന്നത്. അഭിലാഷുമായുള്ള വിവാഹ ബന്ധവും രേഖയ്ക്ക് അധികനാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആ ബന്ധവും വേര്‍പിരിഞ്ഞു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. മകന്‍ അയാനിനൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.

The post പരസ്പരത്തിലെ കാര്‍ക്കശ്യക്കാരിയായ പത്മാവതി; അഞ്ച് വിവാഹം കഴിച്ചിട്ടും ജീവിതത്തില്‍ ഒറ്റക്കായി; ഇത് രേഖ രതീഷിന്റെ ജീവിതം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles