Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത സാമ്പത്തീക ബാധ്യതയെന്ന് പോലീസ്

$
0
0

തിരുവനന്തപുരം: നടന്‍ കൊച്ചു പ്രേമന്റെ മകന്റെ കാമുകിയുടെ ആത്മഹത്യയ്ക്ക് കാരണം കടുത്ത സാമ്പത്തീക പ്രശ്‌നങ്ങളാണെന്ന് പോലീസ്. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹമുറപ്പിച്ചിരിക്കെയാണ് യുവതി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചത്. തന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കാമുകനും പ്രതിശ്രുത വരനുമായ ഹരികൃഷ്ണന്‍ അറിഞ്ഞതാണ് ബിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

ടെക്നോപാര്‍ക്കിലെ കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്യുമ്പോഴാണ് കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനും മാവേലിക്കര സ്വദേശി ബിന്ദുജയും സൗഹൃദത്തിലും പിന്നെ പ്രണയത്തിലുമായത്.തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് ബിന്ദുജ ആത്മഹത്യ ചെയ്തത്. വന്‍ സാമ്പത്തിക ബാധ്യതകള്‍ ബിന്ദുജയ്ക്കുണ്ടായിരുന്ന കാര്യം അടുത്തിടെ ഹരികൃഷ്ണന്‍ അറിഞ്ഞിരുന്നു.

ടെക്നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്‍സ് എന്ന കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് ബിന്ദുജയും ഹരികൃഷ്ണനും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ബിന്ദുജ അലയന്‍സ് വിട്ടു പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്സി ഇന്‍ഷുറന്‍സിലേക്കും മാറിയെങ്കിലും പ്രണയം തുടര്‍ന്നു.

അലയന്‍സ് കമ്പനിയില്‍ നിന്നും പിഎന്‍ബിയിലേക്ക് മാറിയ സമയത്ത് പെണ്‍കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്‍കാനാകാതിരുന്നതോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ കേസാവുകയും ചെയ്തു.

സ്റ്റേഷനിലെ മധ്യസ്ഥതയില്‍ ആഭരണങ്ങള്‍ തിരികെ നല്‍കാനുള്ള ദിവസമായി ശനിയാഴ്ച തീരുമാനിക്കുകയുമായിരുന്നു. ഈ ദിവസമാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തത്.ഒരു സുഹൃത്തിന് ആഭരണങ്ങള്‍ നല്‍കാനുള്ളതിന് പിന്നാലെ മറ്റൊരാള്‍ക്ക് ആറു ലക്ഷം രൂപ ഒരു പരിചയക്കാരന് വാങ്ങി നല്‍കിയ ബാധ്യതയും പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഈ സമയത്താണ് ഹരികൃഷ്ണന്‍ വിവാഹക്കാര്യം വീട്ടില്‍ അവതരിപ്പിച്ചതും ഇരു വീട്ടുകരും സംസാരിച്ച് നിശ്ചയം നടത്താന്‍ തീരുമാനിച്ചതും. ഈ സമയത്തും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിവസം സ്വര്‍ണ്ണാഭരണത്തിന്റേയും പണത്തിന്റേയും ബാധ്യത ഹരികൃഷ്ണന്‍ ഇവരുടെ ഒരു സുഹൃത്ത് വഴി അറിയുകയും ചെയ്തു. സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അറിഞ്ഞ ഹരികൃഷ്ണനും ബിന്ദുജയും ഇതേക്കുറിച്ച് സംസാരിക്കുകയും പിന്നീട് കാര്യങ്ങള്‍ മറച്ചുവച്ചതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടിയും സഹോദരനും അമ്മയും താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു.

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അമ്മയും സഹോദരനും നാട്ടിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ. ശനിയാഴ്ച രാവിലെ തന്നെ പെണ്‍കുട്ടി ഹരിയോട് താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കൈയിലെ വെയിന്‍ മുറിക്കുമെന്നും സന്ദേശം അയച്ചിരുന്നു.

സന്ദേശം ലഭിച്ചയുടനെതന്നെ പെണ്‍കുട്ടിയ ഹരി വിളിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. പെണ്‍കുട്ടി ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ വലിയവിളയിലെ വീട്ടില്‍നിന്നും ഹരികൃഷ്ണന്‍ ഫ്‌ളാറ്റിലേക്ക് എത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുത്ത ഫ്‌ളാറ്റിലെ ചിലരെ ഹരികൃഷ്ണന്‍ വിളിച്ച് കാര്യം പറയുകയും ചെയ്തു.

എല്ലാവരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ഫ്‌ളാറ്റില്‍ പണിചെയ്തിരുന്ന ചില കാര്‍പെന്റര്‍മാരെ വിവരമറിയച്ചപ്പോള്‍ അവര്‍ വന്ന് വാതില്‍ പൊളിച്ച് മാറ്റുകയായിരുന്നു. ഈ സമയത്ത് അകത്ത് കടന്നപ്പോള്‍ പെണ്‍കുട്ടി സീലിങ്ങില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.

തൂങ്ങിനിന്ന കെട്ടഴിച്ച് ഹരികൃഷ്ണനും ഫ്‌ളാറ്റിലെ മറ്റ് ചിലരും ചേര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചത്. മാവേലിക്കരയില്‍നിന്നും തിരിച്ചെത്തിയ അമ്മയുടേയും സഹോദരന്റേയും ഹരികൃഷ്ണന്റെ പിതാവ് കൊച്ചുപ്രേമന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി.

ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇപ്പോഴും സംസ്‌കരിച്ചിട്ടില്ല. ആന്‍ഡമാനില്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വിജയന്‍ വെള്ളിയാഴ്ചയെ എത്തുകയുള്ളു.ഒരു മാസം മുന്‍പാണ് പെണ്‍കുട്ടി ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റിലെ ഡി 12 എന്ന അപ്പാര്‍ട്മെന്റിലേക്ക് മാറിയത്. ഫ്‌ളാറ്റില്‍ എത്തിയിട്ട് ഒരു മാസമാകുന്നതേയുള്ളുവെങ്കിലും എല്ലാവരോടും നല്ല സൗഹൃദമാണ് പെണ്‍കുട്ടി സ്ഥാപിച്ചിരുന്നത്. പേട്ടയിലെ ഒരു വീട്ടിലാണ് ഇവര്‍ ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത്.പിന്നീട് ബി ടെക് വിദ്യാര്‍ത്ഥിയായ സഹോദരനും അമ്മ സരസ്വതിക്കുമൊപ്പം ആക്കുളത്തെ ഒരു ഫ്‌ളാറ്റിലേക്കും മാറിയ ശേഷമാണ് ഇപ്പോള്‍ ഇങ്ങോട്ട് മാറിയത്.

The post നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത സാമ്പത്തീക ബാധ്യതയെന്ന് പോലീസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles