Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഫ്‌ളാറ്റില്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കൊച്ചുപ്രേമന്റെ മകനുമായി വിവാഹം ഉറപ്പിച്ച യുവതി

$
0
0

തിരുവനന്തപുരം: നഗരത്തിലെ ഫ്‌ളാറ്റില്‍ ടേക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റിലാണ് ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്ന് കാരിയെ തൂങ്ങി മരിച്ച നിലയില്‍ കാണപെട്ടത്.

കവടിയാറിലെ ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നു. ഒരു മിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് ഫ്‌ളാറ്റിലെ ജീവനക്കാരുടെ അറിവ്.

പെണ്‍കുട്ടി ഇവിടേക്ക് താമസം മാറിയത് മുതല്‍ ഹരികൃഷ്ണന്‍ ഇവിടെ സ്ഥിരമായി വരുമായിരുന്നുവെന്നും ഫ്‌ളാറ്റിലെ ആള്‍ക്കാര്‍ പറയുന്നു.ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്നും താഴെ വീണു മരിച്ചുവെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീടാണ് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. നഗരത്തിലെ മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാള്‍ ഫ്‌ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മ്യൂസിയം പൊലീസിന് ലഭിച്ച വിവരം.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഫ്‌ളാറ്റിലെ തന്നെ ചിലര്‍ ചേര്‍ന്ന ഡി 12 ഫ്‌ളാറ്റില്‍ നിന്ന് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ നിന്നും താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പെണ്‍കുട്ടി അപ്പോഴേക്കും മരണപെട്ടിരുന്നു. പിന്നീട് കേരളാ പൊലീസിന്റെ ഫോറന്‍സിക് വിഭാഗം ഫ്‌ളാറ്റിലെത്തി പരിശോധന നടത്തി.

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോള്‍ മാവേലിക്കരയിലാണ് താമസം. സംഭവം അറിഞ്ഞ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തായ ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി

The post ഫ്‌ളാറ്റില്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കൊച്ചുപ്രേമന്റെ മകനുമായി വിവാഹം ഉറപ്പിച്ച യുവതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles