Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

സർവീസ് ചെയ്യാൻ നൽകിയ ലാപ്‌ടോപ്പ് ലീക്കായി: നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; ചിത്രം വൈറലായാലും തനിക്കു പുല്ലാണെന്നു നടി കനി

$
0
0

സ്വന്തം ലേഖകൻ

കൊച്ചി: സ്ത്രീയുടെ സംരക്ഷകരായി രംഗത്തിറങ്ങിയിരിക്കുന്ന സൈബർ വാരിയേഴ്‌സിനു ചുട്ടമറുപടിയുമായി നടി കനി കുസൃതി. എന്റെ നഗ്ന ചിത്രങ്ങളെല്ലാം നേരത്തെ തന്നെ പുറത്തായതാണ്, അതുകൊണ്ടു സഹോദരി സംരക്ഷകരായ ചേട്ടൻമാരാരും ഈ വഴി വരേണ്ടെന്നാണ് കനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ചിത്രങ്ങൾ ലീക്കായ വഴി കനി തുറന്നു കാട്ടിയിരിക്കുന്നത്. ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്ന നഗ്നചിത്രങ്ങൾ സർവീസ് സെന്ററുകാരാണ് പുറത്തു വിട്ടതെന്നാണ് കനി പറയുന്നത്.

kani

കനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –

എഴോ എട്ടോ വർഷങ്ങൾക്ക് മുൻപ് ഞാൻ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടൊ മാസം ആയപ്പോൾ അത് പെട്ടെന്ന് ഓൺ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിൾ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയിലു നന്നാക്കാൻ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂർക്ക് പോകുന്ന വഴിക്ക് എന്റെ ഒരു പരിചയക്കാരൻ കൂട്ടുകാരനോട് ആ ലാപ്‌റ്റോപ് കടയിൽ നിന്നും തിരികെ വാങ്ങി സ്റ്റേഷനിൽ കൊണ്ടന്ന് തരുവോന്ന് ഞാൻ ചൊദിച്ചു. അങ്ങനെ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. അവൻ എന്റെ കോച്ചിന്റെ അരികിൽ വന്ന് ലാപ്‌റ്റൊപ് തന്ന് തിരികെ പൊയി. അവൻ വല്ലാണ്ട് വിയർത്ത് കുളിച്ചിരുന്നു.
പെട്ടെന്ന് അവൻ വീണ്ടും എന്നെ ഫോണിൽ വിളിക്കണു. ഞാൻ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോൾ അവൻ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ‘ കനീ , ഞാൻ വെർതേ മാക് ആയൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്റ്റോപ്പ്പിലു ‘exclusive’ എന്ന് പറഞ്ഞ് ഒരു ഫയൽ മാത്രേ ഉണ്ടാർന്നുള്ളു. അപ്പൊ ലെ ഞാൻ( മനസ്സിൽ: എക്‌സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാൻ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പൊലുമല്ല). എന്തായാലും ഞാൻ ചൊദിച്ചു.’ ങാ, എന്നിട്ട്?’ അപ്പൊ അവൻ പറയ്കാ. ‘ അതിൽ കനിയുടെ nude പിക്ചർ പിന്നെ വീടിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. ‘അവൻ ഇതറിയാതെ പ്ലാറ്റ്‌ഫോമിൽ ഇരുന്ന് ആ ഫയൽ തുറന്നു. അടുത്തിരുന്ന ആളുകൾ കണ്ടു. പെട്ടെന്ന് ലാപ്‌റ്റൊപ് അടച്ചു വെച്ചു. ഞാൻ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാൻ പറഞ്ഞു. ‘ അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രയിൻ വിടാറായി. ശരി. ‘

kani1
അപ്പൊൾ അവൻ എന്നോട് പറഞ്ഞു. ‘ കനീ , അല്ല ആ റിപ്പയർ കടയിലുള്ള അവരൊക്കെ അത് അപ്പോൾ കണ്ടില്ലെ? അവരത് എന്താ ചെയ്യാൻ പോവുന്നതു എന്ന് നമുക്കറിയില്ലല്ലൊ?’ അപ്പൊഴെക്കും ട്രയിൻ വിട്ടു തുടങ്ങി.
ആ ചിന്ത അപ്പോഴാ എന്റെ മനസ്സിൽ വന്നത്. ഞാൻ അല്ലെങ്കിലും ഇതെത് ഫയൽ എക്‌സ്‌ക്ലുസിവ് ? എന്ന് അലൊചിച്ച് നിക്കാ!? ലാപ്‌റ്റോപ് തുറന്ന് നൊക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാൻ recycle bin ന്നു വരെ ടിലീറ്റ് ചെയ്ത വീടിയോ ഫോട്ടോസ് ഒക്കെ. ഞാൻ ലാപ്‌റ്റൊപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാൻസോടെ ഡാൻസ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ nude ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീടിയൊസ് ഒക്കെ എന്റെ ലാപ്‌റ്റൊപിൽ ഉണ്ടാർന്ന്. ഇതൊക്കെ പക്ഷെ ഞാൻ delete ചെയ്ത് കളഞ്ഞതാ.
അപ്പ്‌പൊൾ ഈ കടയിലുള്ള വിദ്വാന്മാർ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പിൽ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും.

kaniya
തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ് ,ശരി എന്നറിയത്തതു കൊണ്ട് ഞാൻ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പ്‌പൊൾ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി sms അയച്ചു. ഞാൻ ചൊദിച്ചു, അല്ല എന്റെ തന്നെ nude പിക് , വീടിയോ ഒക്കെ എന്റെ ലാപ്‌റ്റൊപിൽ ഉള്ളത് ഒരു തെറ്റ് ആണോ? എന്താല്ലെ!? നാണക്കെടു തന്നെ എന്റെ കാരിയം. പിന്നെ പൊതു ബോധം, കുളിക്കുംബൊൾ സ്വന്തം ശരീരം നൊക്കുന്നത് പോലും തെറ്റ്എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം.

kanil
ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയൻ പറഞ്ഞു: ‘നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവർക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ‘ ഓ എനിക്കതിനൊന്നും മിനക്കെടാൻ വയ്യ. ഞാൻ അപ്പിയിട്ടൊണ്ട് dance കളിക്കണ വീടിയോ ഇഷ്ടായിച്ചാൽ എടുത്തൊട്ടെ. പക്ഷെ എന്നൊട് ചൊദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.
അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോൾ ചേച്ചി പറയ്കാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്.
അപ്പറഞ്ഞതിലും ഒരു കാരിയം ഉണ്ട്.
എന്റെ അടുത്ത കൂട്ടുകാർ കുറച്ച് നാളു youtubiൽ തപ്പി ‘ മൊട്ട nude dance ‘ nnokke പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോൾ തീട്ടം ഒക്കെ ഉള്ളൊണ്ട് ആരിക്കും.
എന്താ ഇപ്പൊ ഇതൊക്കെ പറയാൻ ന്നു വെച്ചാൽ ‘എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാൻ നശിച്ചതാ’ ( like the tragic heroines of malayalam cinema) അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road sidilekku വരണ്ട എന്ന്! ഏതു!? മനസ്സിലായല്ല്? ?? തേങ്ക്യു

The post സർവീസ് ചെയ്യാൻ നൽകിയ ലാപ്‌ടോപ്പ് ലീക്കായി: നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; ചിത്രം വൈറലായാലും തനിക്കു പുല്ലാണെന്നു നടി കനി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles