Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

മുപ്പത്താറുകാരന്റെ രണ്ടു ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികളായി

$
0
0

36കാരനും ഈസ്റ്റ് ലണ്ടന്‍ സ്വദേശിയുമായ ആദം ല്യോണ്‍സ് നിലവില്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് കഴിയുന്നത്. ജാനെ ഷലകോവ, ബ്രൂക്ക് ഷെഡ് എന്നീ രണ്ട് ഭാര്യമാരുള്ള യുവാവാണിത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ഗര്‍ഭിണിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ മൂന്ന് മാതാപിതാക്കള്‍ ഉള്ള ഈ കുടുംബം പാശ്ചാത്യ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ഒരു ബെഡ്‌റൂമില്‍ അന്തിയുറങ്ങുന്ന ഈ യുവാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

നിലവില്‍ ആദത്തിന് ബ്രൂക്കില്‍ ഡാന്റെ എന്ന രണ്ടു വയസുകാരനായ മകനുണ്ട്. ഇപ്പോഴിതാ ജാനെയും ഗര്‍ഭിണിയായിരിക്കുന്നുവെന്ന വാര്‍ത്ത കുടുംബത്തിലെ ആഹ്ലാദം വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ സൂപ്പര്‍ കിങ്‌സൈസ് ബെഡില്‍ കഴിയുന്ന ഈ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നത് ജൂലൈയിലാണ്. ഇതോടെ കിടക്കയുടെ വലുപ്പം വീണ്ടും വര്‍ധിപ്പിക്കേണ്ടി വരും…. തങ്ങളുടെ കുടുംബത്തില്‍ മറ്റൊരു കുട്ടി കൂടി ജനിക്കുന്നതില്‍ ആഹ്ലാദമേറെയുണ്ടെന്നും മൂവരും കൂടി കുട്ടികളെ വളര്‍ത്തുമെന്നും ആദം പറയുന്നു

തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കൂടി രണ്ട് കുട്ടികളെ സ്‌നേഹിക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതികരിക്കുന്നു. തന്റേതായ ബിസിനസ് കണ്‍സള്‍ട്ടിങ് കമ്പനിയായ സൈക്കോളജി ഹാക്കര്‍ നടത്തിയാണ് ആദം ജീവിക്കുന്നത്.

മൂന്ന് പേര്‍ ഒരുമിച്ച് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിലൂടെ ദൈനംദിന ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നും ആദം പറയുന്നു. രണ്ട് മാതാപിതാക്കള്‍ മാത്രമുള്ള തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നത് തങ്ങള്‍ കാണുന്നുണ്ടെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് രക്ഷിതാക്കളുള്ള തങ്ങളുടെ കുടുംബത്തിന്റെ ജീവിതം സുഖകരമാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

മൂന്ന് പേരുള്ളതിനാല്‍ കുട്ടികളെ നോക്കാനും മറ്റു കാര്യങ്ങള്‍ക്കുമായി ഈ കുടുംബത്തിന് ഏറെ സമയമുണ്ടെന്നും അതിനാല്‍ പരസ്പരം കുറ്റപ്പെടുത്തേണ്ടി വരുന്നില്ലെന്നും മൂവരും പറയുന്നു.

തങ്ങള്‍ മൂവരും ചേര്‍ന്നുള്ള കുടുംബജീവിതത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പലരും വിമര്‍ശനവും പരിഹാസവുമായി മുന്നോട്ട് വന്നിരുന്നുവെന്നും ഇത് അധികകാലം മുന്നോട്ട് പോകില്ലെന്ന് പ്രവചിച്ചിരുന്നുവെന്നും ആദം പറയുന്നു. എന്നാല്‍ മനോഹരമായ ജീവിതത്തിലൂടെ അവരുടെ വായടപ്പിക്കുകയാണീ കുടുംബം. ഇപ്പോള്‍ ഇവരുടെ ദാമ്പത്യജീവിതം അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

The post മുപ്പത്താറുകാരന്റെ രണ്ടു ഭാര്യമാരും ഒരേ സമയം ഗര്‍ഭിണികളായി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20536

Trending Articles