Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: പാക്കിസ്ഥാന് തിരിച്ചടി ..പാക്കിസ്ഥാന് തെറ്റുപറ്റിയെന്ന് കോടതി രാജ്യാന്തര കോടതി വിധി ഇന്ത്യക്ക് അനുകൂലം ?വിധി പ്രസ്ഥാവം തുടങ്ങി !…

$
0
0

ന്യൂഡല്‍ഹി:കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ:രാജ്യാന്തര കോടതി വിധി ഇന്ത്യക്ക് അനുകൂലം ?വിധി പ്രസ്ഥാവം തുടങ്ങി !…മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതി വിധി പ്രസ്ഥാവം തുടങ്ങി .. കേസില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. വിധി ഇന്ത്യാ – പാക്ക് ബന്ധത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കും. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു കുല്‍ഭൂഷണ്‍ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത് വിയന്ന കരാറിന്‍റെ ലംഘനമാണെന്നാണു റോണി എബ്രഹാം അധ്യക്ഷനായ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇന്ത്യ വാദിച്ചത്.
2016 മാര്‍ച്ചില്‍ ഇറാനില്‍നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ചു തടവുകാരനു നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളില്‍ വിചാരണയ്ക്ക് അവകാശമുണ്ട്. കുല്‍ഭൂഷണു സ്വയം പ്രതിരോധിക്കാന്‍ നിയമസഹായം ലഭ്യമാക്കിയില്ല. സൈനിക കോടതിയാണു സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചത്. കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടന്നു എന്നിവയായിരുന്നു ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കു വേണ്ടി നിരത്തിയ വാദങ്ങള്‍‍. രാജ്യാന്തര കോടതി അധികാരപരിധി ലംഘിച്ചുവെന്നാണു പാക്കിസ്ഥാന്‍റെ മറുവാദം. ഇറാനില്‍നിന്നു തട്ടിയെടുത്താണ് അറസ്റ്റുചെയ്തത് എന്ന വാദത്തിന് ഇന്ത്യയ്ക്കു തെളിവു നല്‍കാനായിട്ടില്ല.>
പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ രാജ്യാന്തര കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നു 1974 സെപ്റ്റംബര്‍ എട്ടിന് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും പാക്കിസ്ഥാനുവേണ്ടി ഖവാര്‍ ഖുറേഷി വാദിച്ചു. കുല്‍ഭൂഷണിന്‍റെ കുറ്റസമ്മത വിഡിയോ കാണണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് അറസ്റ്റുചെയ്ത കുല്‍ഭൂഷണെ കഴിഞ്ഞമാസമാണു വധശിക്ഷയ്ക്കു വിധിച്ചത്. ഈ മാസം എട്ടിന് ഇന്ത്യ രാജ്യാന്താര കോടതിയില്‍ അപ്പീല്‍ നല്‍കി

The post കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: പാക്കിസ്ഥാന് തിരിച്ചടി ..പാക്കിസ്ഥാന് തെറ്റുപറ്റിയെന്ന് കോടതി രാജ്യാന്തര കോടതി വിധി ഇന്ത്യക്ക് അനുകൂലം ?വിധി പ്രസ്ഥാവം തുടങ്ങി !… appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles