Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

അച്ഛന്‍ നഷ്ടപ്പെട്ട മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം കോടതിയുടെ പടിയിറങ്ങി

$
0
0

മടിക്കൈ: കണ്ണില്‍ ചോരയില്ലാത്ത അമ്മ .ജന്‍മ കൊടുത്ത കുഞ്ഞുങ്ങളെ ഉപേഷിച്ച് കാമുകനൊപ്പം പോയി . അച്ഛന്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുപ്പതുകാരിയായ അമ്മ കോടതിയില്‍വച്ച് കാമുകന്റെ കൈപിടിച്ച് നടന്നുപോയത് ഏവരേയും ഞെട്ടിച്ചു.കുട്ടികള്‍ മൂവരും കരഞ്ഞുകൊണ്ട് പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റി യുവതി കാമുകനൊപ്പം പോയി. മടിക്കൈ കുണ്ടറ സ്വദേശിനിയാണ് ബാനം കോട്ടപ്പാറക്കാരനായ യുവാവിനൊപ്പം കോടതിയുടെ പടിയിറങ്ങിയത്.
കഴിഞ്ഞ മെയ് ഏഴിന് രാവിലെ വയറുവേദന ഉണ്ടെന്നു പറഞ്ഞാണ് ശ്രീജ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോയി. വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും, മറ്റ് വീടുകളിലും അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഒടുവില്‍ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ യുവതി യുവാവിനൊപ്പം ഉണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
മക്കളെ ഒപ്പം കൂട്ടാന്‍ താത്പര്യമില്ലെന്നും യുവാവിനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും ശ്രീജ അറിയിച്ചതിനെ തുടര്‍ന്ന് കോടതി അവരുടെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.

The post അച്ഛന്‍ നഷ്ടപ്പെട്ട മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം കോടതിയുടെ പടിയിറങ്ങി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles