ചെന്നൈ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്.
ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായിരുന്നു. ഡല്‍ഹിയിലും ചെന്നൈയിലും ടൈംസ് ഓഫ് ഇന്ത്യയിലും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈ കെകെ നഗറിനടുത്ത് കാശിതിയേറ്ററിന് സമീപം അഡയാര്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോണ്ടിച്ചേരി സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായ സ്മിതയാണ് പ്രദീപ് കുമാറിന്റെ ഭാര്യ.
The post മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു appeared first on Daily Indian Herald.