Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20657

ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും തളളി ബിജെപി കേന്ദ്രനേതൃത്വം; ഗവര്‍ണറുടെ ഭരണഘടനാപദവി മാനിക്കണം; പരാതി കൈമാറിയത് ചട്ടങ്ങളനുസരിച്ച്

$
0
0

കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവനേതാക്കള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ പരാതി കൈമാറിയത് ചട്ടങ്ങള്‍ അനുസരിച്ചാണ്. കൂടാതെ ഭരണഘടനാ അനുസൃതമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതും. ഭരണഘടനാ പദവി മാനിക്കണം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബുധനാഴ്ച സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

The post ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും തളളി ബിജെപി കേന്ദ്രനേതൃത്വം; ഗവര്‍ണറുടെ ഭരണഘടനാപദവി മാനിക്കണം; പരാതി കൈമാറിയത് ചട്ടങ്ങളനുസരിച്ച് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20657

Latest Images

Trending Articles



Latest Images