സ്വന്തം ലേഖകൻ
വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മിസ് യൂണിവേഴ്‌സ് മത്സരം എന്ന് വിലയിരുത്തപ്പെട്ട മത്സരത്തിൽ ആഫ്രിക്കൻ – അമേരിക്കൻ വംശജയായ കാരാ മക് കുല്ലോഹ് 2017 ലെ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ മത്സരത്തിലാണ് കാരയെ മിസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് ന്യൂക്ലിയർ റെഗുലേറ്ററി കമ്മിഷനിലെ കെമിസ്റ്റായി ജോലി ചെയ്യുകയാണ് 25 കാരിയും അമേരിക്കയുടെ ചരിത്രത്തിലെ 65 ആമത്തെതുമായ മിസ് യുഎസ്എ വിജയി. കോളംബിയ ജില്ലയിൽ നിന്നുള്ള 25 കാരിയാണ് ഇത്തവണത്തെ മിസ് യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ് വേഗാസിൽ നടന്ന പരിപാടിയിലാണ് മിസ് യുഎസ്എയെ തിരഞ്ഞെടുത്തിരിക്കുന്നത്.
The post അർധനഗ്നരായ മോഡലുകൾ: അഴകളവുകളുടെ ശരീര പരിശോധന; ഒടുവിൽ ആണവ വിദഗ്ധ മിസ് യുഎസ്എ ആയി; മത്സരത്തിലെ ഹോട്ട് ചിത്രങ്ങൾ പുറത്തായി appeared first on Daily Indian Herald.