Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഭാര്യയുടെ ആര്‍ത്തവരക്തത്തില്‍ വിരല്‍ മുക്കി ഭര്‍ത്താവ് വിചിത്ര രീതിയില്‍ എഴുതി; സാത്താന്‍ സേവയെ കുറിച്ച് വനിതയിലെ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

$
0
0

കൊച്ചി: കേരളത്തില്‍ സാത്താന്‍ സേവ വ്യാപകമാകുന്നുവെന്ന പ്രചരണങ്ങള്‍ സത്യമാണെന്ന് തെളിയിച്ച് ഈ ലക്കം വനിതയിലെ റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സാത്താന്‍ സേവയെ കുറിച്ചറിഞ്ഞ ഭാര്യ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതയിലെ റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ….

ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാന്‍ താല്‍പര്യം കാണിച്ചിരുന്ന ഭര്‍ത്താവ് ആര്‍ത്തവസമയത്തും മുന്‍കൈ എടുക്കുന്നത് ആദ്യമൊന്നും സബിത (യഥാര്‍ഥ പേരല്ല) കാര്യമായെടുത്തില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തില്‍ വിരല്‍ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയില്‍ പെട്ടതോടെ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കണ്ടു.

ഭര്‍ത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ച അവള്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ട് ഞെട്ടി. കൊ ച്ചിയില്‍ സോഫ്റ്റ്വെയര്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് സാത്താന്‍ ആരാധന പോലെയുള്ള ഏതോ ദുര്‍മന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പാലാക്കാരിയായ സബിതയെന്ന് വനിത പറയുന്നു. കേരളത്തില്‍ വ്യാപകമായി സാത്താന്‍ സേവ നടക്കുന്നുണ്ടെങ്കിലും കാര്യമായി പുറത്ത് വന്നിരുന്നില്ല. കൊച്ചിയില്‍ ഈ അടുത്ത് നടന്ന ദുരൂഹ മരണങ്ങളും കൊലപാതകങ്ങളുമാണ് വീണ്ടും സാത്താന്‍ സേവയെ കുറിച്ച് ചര്‍ച്ച വ്യാപകമാക്കിയത്.

The post ഭാര്യയുടെ ആര്‍ത്തവരക്തത്തില്‍ വിരല്‍ മുക്കി ഭര്‍ത്താവ് വിചിത്ര രീതിയില്‍ എഴുതി; സാത്താന്‍ സേവയെ കുറിച്ച് വനിതയിലെ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles