കണ്ണൂര്‍: ദേശീയ ഫുട്ബാള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കാന്‍ ഒരുങ്ങുന്നത്. അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലാണ് വിനീത് ജോലി നോക്കുന്നത്. എന്നാല്‍ കളി നിര്‍ത്തി ഓഫിസിലിരിക്കാനില്ലെന്ന് സി.കെ.വിനീത് പ്രതികരിച്ചു.
ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ട് വിനീതിന് പല തവണ കത്തയച്ചെന്നും വിനീത് ഔദ്യോഗികമായി മറുപടി നല്‍കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, വിനീതിനെ പിരിച്ചുവിടാനുള്ള ഫയല്‍ തിരുവനന്തപുരത്തെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. നാലര വര്‍ഷം മുന്‍പാണ് താരം ജോലിയില്‍ പ്രവേശിച്ചത്. ദേശീയ ടീമില്‍ ഇടം നേടുകയും െഎഎസ്എല്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി നേടിയിട്ടും സ്ഥാപനം പരിഗണന നല്‍കിയില്ലെന്ന് വിനീത് പറഞ്ഞു. ഫെഡറേഷന്‍ കപ്പ് സെമി മത്സരത്തിനായി ഒഡീഷയിലാണ് ബംഗളൂരു എഫ്‌സി താരമായ വിനീത്.
The post മലയാളികളുടെ പ്രിയപ്പെട്ട താരം വിനീതിനെ ജോലിയില്‍ നിന്നും പുറത്താക്കുന്നു; ഹാജരില്ലെന്ന കാരണം പറഞ്ഞാണ് നടപടി appeared first on Daily Indian Herald.