Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അപകടത്തിനു ശേഷം ജഗതിയെ തിരിഞ്ഞു നോക്കാത്ത സുഹൃത്തുക്കൾ; ആ സുഹൃത്തുക്കൾക്കെതിരെ പൊട്ടിത്തെറിച്ച് മകൾ പാർവതി

$
0
0

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായ നടൻ ജഗത ശ്രീകുമാറിനെ ആത്മാർഥരായ ചില സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയില്ലെന്നു ആരോപണം. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മകൻ പാർവതി തന്റെ ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
അച്ഛൻ സാധാരണ ഗതിയിൽ എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വാഭാമമാണെന്നും ഇഷ്ടപ്പെടാത്തത് കണ്ടാൽ ഉടൻ പ്രതികരിക്കുമെന്നും അതിനിപ്പോഴും മാറ്റമില്ലെന്നും പാർവ്വതി പറയുന്നു. അച്ഛന്റെ ഈ സ്വഭാവ സവിശേഷത അച്ഛന്റെ സുഹൃത്തുക്കളുടെ എണ്ണം കുറച്ചെന്നും പാർവ്വതി വ്യക്തമാക്കി.
അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും കഷ്ടകാലം വന്നപ്പോൾ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവെന്നും മകൾ പറഞ്ഞു. ഈ അവസ്ഥയിൽ അച്ഛനെ കാണാൻ ഇഷ്ടമില്ലാത്തതിനാലാവും സുഹൃത്തുക്കൾ വരാത്തതെന്നും മകൾ പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളും മന്ത്രിമാരും അടക്കമുള്ളവൻ അപകടത്തിൽപ്പെട്ടു കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാറിനെ കാണാൻ വീട്ടിലെത്തിയിരുന്നു. എന്നാൽ, ജഗതിശ്രീകുമാറുമായി ഏറെ അടുപ്പമുണ്ടായിരുന്നതും,വ്യവസായ ഇടപാടുകൾ പോലുമുണ്ടായിരുന്നതുമായ സുഹൃത്തുക്കൾ എത്താതിരുന്നതാണ് മകളെയും ബന്ധുക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്.

The post അപകടത്തിനു ശേഷം ജഗതിയെ തിരിഞ്ഞു നോക്കാത്ത സുഹൃത്തുക്കൾ; ആ സുഹൃത്തുക്കൾക്കെതിരെ പൊട്ടിത്തെറിച്ച് മകൾ പാർവതി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles