Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

ഊമയും ബധിരയുമായ രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു

$
0
0

ജയ്പൂര്‍ : ഊമയും ബധിരയുമായ രണ്ടരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബില്‍വാര ഗ്രാമത്തിലെ ശിവനാഥിനെയാണ്(30) ബീംഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

   രാത്രി മാതാപിതാക്കളോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരിയെ തട്ടികൊണ്ടു പോയി പ്രതി വീടിനു സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച് സമീപത്തെ കെട്ടിടത്തിലെ തറയില്‍ കിടന്നുറങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

   അടുത്ത ദിവസം രാവിലെ മാത്രമാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ മാരകമായി മുറിവേറ്റ കുട്ടിയെ വീടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തു നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Viewing all articles
Browse latest Browse all 20538

Trending Articles