Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20618

ബാല്‍ക്കണിയുടെ മുകളില്‍ നിന്നുവീണ രണ്ടരവയസുകാരിയെ കാല്‍നടയാത്രക്കാരന്‍ കൈകളില്‍ പിടിച്ചെടുത്തു; ബാലികയുടെ രാണ്ടാ ജന്മം

$
0
0

രണ്ടരവയസുകരായുടെ രാണ്ടാം ജന്മം ആഘോഷിക്കുകയാണ് ലോക മാധ്യമങ്ങള്‍. തുര്‍ക്കിയിലെ സന്‍ലിയുര്‍ഫ പ്രവിശ്യയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴോട്ട് പതിച്ച രണ്ട് വയസുകാരിയെ കാല്‍നടക്കാര്‍ കൈകളില്‍ പിടിച്ചെടുത്ത് രക്ഷിച്ചു.എലിഫ് കാക്മാര്‍ക്ക് എന്ന ബാലികയുടെ രണ്ടാം ജന്മത്തിന്റെ കഥയാണിത്. ബാല്‍ക്കണിയുടെ അറ്റത്ത് കുട്ടി ഏത് നിമിഷവും വീഴാമെന്ന അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ കാല്‍നടയാത്രക്കാര്‍ കുട്ടിയെ പിടിക്കാന്‍ തയ്യാറായി നിന്നതിനെ തുടര്‍ന്നാണ് അവിശ്വസനീയമായ രീതിയില്‍ ഈ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരിക്കുന്നത്. മുതിര്‍ന്നവരാരും ശ്രദ്ധിക്കാത്ത അവസരത്തില്‍ കുട്ടി ബാല്‍ക്കണിയിലിരുന്ന് കളിക്കുകയും വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബാല്‍ക്കണിയുടെ അറ്റത്തെത്തിയ കുട്ടിക്ക് ബാലന്‍സ് നഷ്ടപ്പെട്ട് നിലം പതിക്കുയായിരുന്നു. അതിന് മുമ്പ് കുട്ടി അവിടെ തൂങ്ങിക്കിടന്നിരുന്നുവെന്നും സൂചനയുണ്ട്. തൂങ്ങിക്കിടന്നിരുന്നു കുട്ടിയുടെ കരച്ചില്‍ കേട്ട് അതിലൂടെ കടന്ന് പോയ പ്രാദേശിക കച്ചവടക്കാര്‍അത് ശ്രദ്ധിക്കുകയും എന്തിനും തയ്യാറായി താഴെ നില്‍ക്കുകയുമായിരുന്നു. ഷോപ്പ് കീപ്പര്‍മാരായ ഫെഹ്മി ഡര്‍മാസ്, മെഹ്മറ്റ് തപ്‌സിക്ക് എന്നിവരാണ് തങ്ങളുടെ കൈകളില്‍ പിടിച്ചെടുത്ത് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ കുട്ടിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. അത്ഭുതകരമായ ഈ സംഭവം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്

ഫെഹ്മി ഡര്‍മാസ് ഇവിടെ ഒരു കെബാബ് റസ്റ്റോറന്റ് നടത്തുന്ന ആളാണ്. കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത് ദൈവകൃപകൊണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലത്തെത്തുന്നതിന് മുമ്പ് വായുവില്‍ വച്ച് തന്നെ കുട്ടിയെ താങ്ങിയെടുക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും ഡര്‍മാസ് പറയുന്നു. ഒരു കുട്ടി ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നുവെന്ന് താന്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു അയല്‍ക്കാരന്‍ അറിയിക്കുയായിരുന്നുവെന്നാണ് തപ്‌സിക്ക് വെളിപ്പെടുത്തുന്നത്.
തുടര്‍ന്ന് തപ്‌സിക്ക് കുതിച്ചെത്തുകയും കുട്ടി അപകടകരമായ അവസ്ഥയില്‍ തൂങ്ങി നില്‍ക്കുന്നത് കാണുകയുമായിരുന്നു. തുടര്‍ന്ന് മറ്റുള്ള ചിലരും ഓടിയെത്തുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പരുക്കൊന്നുമേറ്റിട്ടില്ലെങ്കിലും ഭയചകിതയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുവോയെന്ന കാര്യം വ്യക്തമല്ല.

 

The post ബാല്‍ക്കണിയുടെ മുകളില്‍ നിന്നുവീണ രണ്ടരവയസുകാരിയെ കാല്‍നടയാത്രക്കാരന്‍ കൈകളില്‍ പിടിച്ചെടുത്തു; ബാലികയുടെ രാണ്ടാ ജന്മം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20618