Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20610

വളർത്തു മകളുടെ ഫോട്ടോയുമായി സ്മൃതി ഇറാനി; രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍

$
0
0

വളര്‍ത്തുമകള്‍ ഷനെല്ലെ ഇറാനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റാഗ്രാം രംഗപ്രവേശനം. കുടുംബത്തിലെ ഒരാളുടെ അഭാവം വല്ലാതെ അറിയുന്നു എന്ന കുറിപ്പോടെയായിരുന്നു സ്മൃതി ഇറാനിയുടെ പോസ്റ്റ്.

സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് ഷാനെല്ലെ. മകളുടെ ഫോട്ടോ ഇട്ടതിന് പിന്നാലെ മറുപടിയുമായി എത്തിയത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

ഷാനെല്ലയെക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തുകയായിരുന്നു ഷാരൂഖ്. എന്റെ കൂട്ടുകാരന്‍ സുബിന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്ന് സുന്ദരിയായി. നിങ്ങള്‍ അറിയാന്‍ ഒരു കാര്യം പറയട്ടെ അവള്‍ക്ക് ഷാനെല്ല എന്ന പേരിട്ടത് ഞാന്‍ ആണെന്നായിരുന്നു ഷാരുഖിന്റെ കുറിപ്പ്.

2001ലായിരുന്നു സ്മൃതി ഇറാനിയും സുബിനുമായുള്ള വിവാഹം. ഷാനെല്ലയ്ക്കു പുറമേ സോര്‍, സോയിഷ് എന്നിവരുമാണ് മക്കള്‍. ഷാനെല്ല ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥിനിയാണ്.

The post വളർത്തു മകളുടെ ഫോട്ടോയുമായി സ്മൃതി ഇറാനി; രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20610

Trending Articles