Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20610

മെലിഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരുടെ ഉള്ളിലിരുപ്പ് പുറത്തായി..!

$
0
0

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: മെലിഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന യുവാക്കളുടെ ഉള്ളിലിരുപ്പ് വ്യക്തമായിരിക്കുകയാണ്. ലണ്ടൻ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ വ്യക്തമായത്.

വിവാഹം കഴിക്കാൻ വണ്ണമുള്ള പെൺകുട്ടികളേക്കാൾ, മെലിഞ്ഞ പെൺകുട്ടികളെയാകും കൂടുതൽ പുരുഷൻമാരും തെരഞ്ഞെടുക്കുകയെന്നാണ പുതിയ പഠനങ്ങൾ പറയുന്നത്. ഇതിനുള്ള കാരണവും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ടെലിവിഷന്റെ അമിതമായ സ്വാധീനം കാരണമാണ് മിക്കവരും മെലിഞ്ഞ പെൺകുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.

ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്, തടി കുറഞ്ഞ പെൺകുട്ടികളായിരിക്കും. അവതാരകമാരും സീരിയലിലെ നായികമാരുമൊക്കെ ഇത്തരത്തിൽ വണ്ണം കുറഞ്ഞവരായിരിക്കും. സ്ഥിരമായി ടിവി പരിപാടികളും സീരിയലുകളും കാണുന്ന ഒരാളുടെ മനസിൽ, തടി കുറഞ്ഞ പെൺകുട്ടികളോടുള്ള ഇഷ്ടം കൂടുതലായിരിക്കും എന്നാണു കണ്ടെത്തൽ. ഡോ. മാർട്ടിൻ ടോവീയുടെ നേതൃത്വത്തിൽ നിക്വരാഗ്വെയിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

The post മെലിഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരുടെ ഉള്ളിലിരുപ്പ് പുറത്തായി..! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20610

Trending Articles