സ്വന്തം ലേഖകൻ
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച് വാർത്തകളിൽ നിറഞ്ഞ സിന്ധുജോയി വിവാഹിതയാകുന്നു. എസ്എഫ്‌ഐയിൽ നിന്നു വിട്ടു നിന്ന ശേഷം കോൺഗ്രസ് പാർട്ടിയുടെ അംഗത്വം അതേ ഉമ്മൻചാണ്ടിയിൽ നിന്നു സ്വീകരിച്ച സിന്ധുജോയി പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹികപ്രവർത്തനങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാകുകയായിരുന്നു.
ഇംഗ്ലണ്ടിൽ ബിസിനസ്സുകാരനും മാധ്യമപ്രവർത്തകനുമായ ശാന്തി മോൻ ജേക്കബ് ആണ് വരൻ. വിവാഹം ഈ മാസം 27ന്.
തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് വിവാഹ നിശ്ചയം.
സിപിഎമ്മിൽ നിന്നും ഗുഡ് ബൈ പറഞ്ഞ് കോൺഗ്രസ്സ് പാളയത്തിലെത്തിയ സിന്ധു അവിടെയും പക്ഷേ ഉറച്ചു നിന്നില്ല
രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ച് ഇപ്പോൾ മറ്റു സാമൂഹിക പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു വരികയാണ്. എറണാകുളം ചക്കുങ്കൽ കുടുംബാംഗമാണ്.
പത്രപ്രവർത്തകനായിരുന്ന ശാന്തി മോൻ പതിനഞ്ചു വർഷത്തോളമായി ലണ്ടനിൽ ഹ്യൂം ടെക്നോളജീസ് സി ഇ ഒ ആണ്. എടത്വ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്.
The post സിദ്ധുജോയി വിവാഹിതയാകുന്നു: വരൻ ഇംഗ്ലണ്ടിൽ വ്യവസായി appeared first on Daily Indian Herald.