Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

കാമുകനെച്ചൊല്ലി തർക്കം: പതിനാറുകാരിയെ കൂട്ടുകാരികൾ ചേർന്നു തല്ലിക്കൊന്നു; കൊലപാതകം ഫെയ്‌സ്ബുക്ക് ലൈവിൽ

$
0
0

ക്രൈം ഡെസ്‌ക്

കാനഡ: കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു പതിനാറുകാരിയെ സുഹൃത്തുക്കളായ പെൺകുട്ടികൾ ചേർന്നു തല്ലിക്കൊന്നു. കൊലപാതകം ലൈവായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കാനഡയിലെ വിന്നിപെഗ് സ്വദേശിയായ സെറീന മക്കേ എന്ന പെൺകുട്ടിയെയാണ് സുഹൃത്തുക്കൾ ചേർന്നു തല്ലിക്കൊന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ വിദ്യാർഥിനിയായ സെറീന പ്രദേശത്തെ ഗുണ്ടാസംഘാംഗമായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ, സെറീനയുടെ സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളുമായി ഇയാൾ ഒരേ സമയം പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം സെറീനയും സുഹൃത്തുക്കളും ചേർന്നു മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടിയ്ക്കായി എത്തിച്ചേർന്നിരുന്നു.
സെറീനയെ കാണാനില്ലെന്നു കാട്ടി ഇതിനിടെ ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് സെറീനയുടെ കൊലപാതകം സുഹൃത്തുക്കൾ ലൈവായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിൽ ലൈവായി സെറീനയുടെ കൊലപാതകം നടക്കുന്നത് കണ്ട് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കൊലനടത്തിയ ശേഷം സംഘം രക്ഷപെട്ടു.
മുഖംമൂടി ധരിച്ച പത്തോളം ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു സെറീനയെകൊലപ്പെടുത്തുന്നതാണ് ഫെയ്‌സ്ബുക്ക് ലൈവിൽ കണ്ടതെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.

The post കാമുകനെച്ചൊല്ലി തർക്കം: പതിനാറുകാരിയെ കൂട്ടുകാരികൾ ചേർന്നു തല്ലിക്കൊന്നു; കൊലപാതകം ഫെയ്‌സ്ബുക്ക് ലൈവിൽ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles