ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിന്റെ പുതിയ പതിപ്പും വിജയകരമായി വിക്ഷേപിച്ചതില്‍ പാക് സേനക്ക് ആശങ്ക.പാക് പട്ടണമായ കറാച്ചിയെ വരെ നിമിഷനേരം കൊണ്ട് ചാരമാക്കാനുള്ള ശേഷി പുതിയ ബ്രഹ്‌മോസിനുണ്ടെന്നാണ് പാക് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനമെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ പുറത്ത് വിടുന്ന വേഗതയും ശക്തിയും മാത്രം മുഖവിലക്കെടുക്കരുതെന്നാണ് പാക് സൈന്യത്തിനുള്ള ഉപദേശം.ബ്രഹ്‌മോസ് ശബ്ദാതിവേഗ മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചത്.ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപില്‍ വച്ചായിരുന്നു പരീക്ഷണം. നിര്‍ദ്ദിഷ്ട ലക്ഷ്യകേന്ദ്രം അതീവ കൃത്യതയോടെയാണ് തകര്‍ത്തത്.ഇന്ത്യയുടെ മിസൈല്‍ ശേഷി വളരെ വലുതായതിനാല്‍ പാക്കിസ്ഥാന്‍ കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ വന്‍ നാശത്തില്‍ കലാശിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പാക് സൈന്യത്തിന്റെ ഉറക്കം കെടുത്തുന്നതാണ് ഇന്ത്യയുടെ പുതിയ പരീക്ഷണ വാര്‍ത്തകള്‍.
The post പാക് പട്ടണമായ കറാച്ചിയെ ചാരമാക്കാനുള്ള ശേഷിയുമായി ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ !..പാക് സേനക്ക് ആശങ്ക. appeared first on Daily Indian Herald.